സിനിമാപ്പാട്ട്,റിയാലിറ്റി ഷോകള്‍…എല്ലാം ഒരു സ്വപ്‌നം പോലെ ! ഒരൊറ്റ പാട്ടിലൂടെ ജീവിതം മാറിമറിഞ്ഞ റാണു മൊണ്ഡലിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം

റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ ഒരൊറ്റ ഗാനത്തിലൂടെയാണ് റാണു മൊണ്ഡല്‍ ലോകശ്രദ്ധയാര്‍ജ്ജിച്ചത്. ലതാ മങ്കേഷ്‌കര്‍ ആലപിച്ച് അനശ്വരമാക്കിയ ‘എക് പ്യാര്‍ കാ നഗ് മാ ഹേ’ എന്ന ഗാനമാണ് റാണു അന്ന് പ്ലാറ്റ്‌ഫോമിലിരുന്ന് ആലപിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റാണുവിന്റെ ജീവിതം ആകെ മാറിമറിഞ്ഞു.

സിനിമ ഗാനങ്ങളും റിയാലിറ്റിഷോകളുമായി റാണു താരപദവിയിലേക്ക് ഉയരുകയും ചെയ്തു.എന്നാല്‍ റാണുവിന്റെ ഇപ്പോഴത്തെ ജീവിതം പരമ ദയനീയമാണെന്നാണ് വിവരം.

റാണുവിനെ തേടി പല അംഗീകാരങ്ങളും വാഗ്ദാനങ്ങളുമെത്തിയെങ്കിലും ഇപ്പോള്‍ പഴയ വീട്ടില്‍ സാമ്പത്തിക ഞെരുക്കത്തിലാണ് താരം എന്നാണ് റിപ്പോര്‍ട്ടുള്ളത്.

മുമ്പ് റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ ഗാനം ഹിറ്റായതിനെത്തുടര്‍ന്ന് പല സംഗീത സംവിധായകരും റാണുവിന് പാട്ടുകള്‍ വാഗ്ദാനം ചെയ്തിരുന്നു.

സംഗീത സംവിധായകന്‍ ഹിമേഷ് രേഷമ്യയ്ക്കു വേണ്ടി മൂന്നു പാട്ടുകളും പാടി. ‘തേരി ഹീ മേരീ ഹീ’ എന്ന ഗാനം ശ്രദ്ധേയമാകുകയും ചെയ്തു.

ഇതിനിടെ പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറുകയും ഉപേക്ഷിച്ച് പോയ മകള്‍ തിരികെ എത്തുകയും ചെയ്തു. മലയാളത്തിലടക്കമുള്ള റിയാലിറ്റിഷോകളിലും അവര്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം അവര്‍ ഒരു വിവാദത്തിലും കുടുങ്ങി.

സെല്‍ഫി എടുക്കാനായി തട്ടി വിളിച്ച ആരാധികയോടു അവര്‍ ദേഷ്യപ്പെടുകയായിരുന്നു. ഇത് ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു.

ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ ആളുകളെ സഹായിക്കുന്ന റാണുവിന്റെ വീഡിയോ പുറത്ത് എത്തിയിരുന്നു. എന്നാല്‍ പഴയ വീട്ടിലേക്ക് മടങ്ങിയ റാണു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നാണ് വിവരമുള്ളത്.

Related posts

Leave a Comment