Set us Home Page

അവനെന്‍റെ ബെസ്റ്റ് ഫ്രെണ്ടാ… കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം മുങ്ങിയ യു​വ​തി ബം​ഗ​ളൂ​രു​വി​ൽ; പണവും ഫോണുമായി യുവാവ് മുങ്ങി; എന്തുചെയ്യുമെന്നറി യാതെ നട്ടംതിരിഞ്ഞ യുവതി പോലീസിനോട് പറഞ്ഞത്…

കാസർഗോഡ്: വീ​ട്ടി​ലെ ഗ്യാ​സ് ക​ണ​ക്‌​ഷ​നെ​ച്ചൊ​ല്ലി ഗ​ള്‍​ഫി​ലു​ള്ള ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി മൂ​ന്നു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് വീ​ടു​വി​ട്ട യു​വ​തി​യെ ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ ക​ണ്ടെ​ത്തി.

കു​ട​ക് സ്വ​ദേ​ശി​യാ​യ 25 കാ​ര​നൊ​പ്പ​മാ​ണ് യു​വ​തി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​യ യു​വാ​വ് ത​ന്ത്ര​പൂ​ര്‍​വം ഇ​വ​രെ ഹോ​ട്ട​ല്‍​മു​റി​യി​ലാ​ക്കി സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ 17 നാ​ണ് യു​വ​തി​യെ വീ​ട്ടി​ല്‍ നി​ന്നു കാ​ണാ​താ​യ​ത്.

പ​ട​ന്ന​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​താ​യി പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​ത്. നേ​രം വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ അ​വി​ടെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​വി​ടെ എ​ത്തി​യി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

ഗ​ള്‍​ഫി​ലു​ള്ള ഭ​ര്‍​ത്താ​വ് ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഗ്യാ​സ് ക​ണ​ക്‌​ഷ​നെ​ച്ചൊ​ല്ലി വ​ഴ​ക്കി​ട്ടി​രു​ന്ന കാ​ര്യം ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞി​രു​ന്നു. യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ പ​രി​ഭ്രാ​ന്തി​യി​ലാ​യ ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​യ കു​ട​ക് സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി ഇ​വ​ര്‍ നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി തെ​ളി​ഞ്ഞ​ത്.

ഇ​തോ​ടെ ബേ​ക്ക​ല്‍ പോ​ലീ​സ് ഈ ​യു​വാ​വി​നെ നേ​രി​ട്ടു വി​ളി​ച്ചു. എ​ന്നാ​ല്‍ സം​ശ​യ​ലേ​ശ​മ​ന്യേ യു​വ​തി ത​നി​ക്കൊ​പ്പ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. യു​വ​തി​യു​ടെ മൊ​ബൈ​ല്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു.

ഇ​തോ​ടെ അ​ന്വേ​ഷ​ണം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വ​ഴി​മു​ട്ടി.​ര​ണ്ടു​ദി​വ​സ​ത്തി​നു ശേ​ഷം ബം​ഗ​ളൂ​രു മെ​ജ​സ്റ്റി​ക്കി​ന് സ​മീ​പം കെ ​ആ​ര്‍ മാ​ര്‍​ക്ക​റ്റി​ലു​ള്ള ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​യാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ച​പ്പോ​ഴാ​ണ് ആ​ശ്വാ​സ​ത്തി​ന്‍റെ ആ​ൻ​ഡി​ക്ലൈ​മാ​ക്‌​സ് ഉ​ണ്ടാ​യ​ത്.

മൂ​ന്നു ദി​വ​സ​മാ​യി ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ത​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് യു​വ​തി ഉ​ള്ള​തെ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹം ന​ല്‍​കി​യ വി​വ​രം. യു​വ​തി​യെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ എ​ത്തി​ച്ച കു​ട​ക് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​വ​രു​ടെ യ​ഥാ​ര്‍​ഥ വി​ലാ​സ​വും വീ​ട്ടി​ലെ ഫോ​ണ്‍ ന​മ്പ​റു​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ത​ന്നെ ഹോ​ട്ട​ല്‍ റി​സ​പ്ഷ​നി​ല്‍ ന​ല്‍​കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സ്വ​ന്തം ഫോ​ണ്‍ ന​മ്പ​റോ വി​വ​ര​ങ്ങ​ളോ ന​ല്‍​കി​യ​തു​മി​ല്ല.വീ​ടു​വി​ട്ടി​റ​ങ്ങു​മ്പോ​ള്‍ യു​വ​തി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന 90,000 രൂ​പ​യി​ല്‍ മു​പ്പ​തി​നാ​യി​ര​ത്തോ​ളം യാ​ത്ര​യ്ക്കി​ട​യി​ല്‍ ചെ​ല​വാ​യി​രു​ന്നു. അ​വ​ശേ​ഷി​ച്ച 60000 രൂ​പ​യും ഇ​യാ​ള്‍ കൊ​ണ്ടു​പോ​യി.

മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ട​മ യു​വ​തി​യു​ടെ നാ​ട്ടി​ലേ​ക്ക് വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്. ബേ​ക്ക​ല്‍ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​പ്പോ​ഴും ഈ ​യു​വാ​വു​മാ​യി ത​നി​ക്ക് പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ അ​ടു​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് യു​വ​തി കൈ​ക്കൊ​ണ്ട​ത്.

യു​വാ​വി​നെ ത​ള്ളി​പ്പ​റ​യാ​നും ത​യാ​റാ​യി​ല്ല. ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം ത​ല്‍​ക്കാ​ല​ത്തേ​ക്ക് മ​റ്റൊ​രു താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​ത്ത​രി​ക മാ​ത്ര​മാ​ണ് ബ​ന്ധു​വാ​യ യു​വാ​വ് ചെ​യ്ത​തെ​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS