കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും പൊ​തു​മേ​ഖ​ല​യി​ലാ​ക്ക​ണമെന്ന് എ​സ്.​ബാ​ബു​ജി

കൊ​ട​ക​ര: കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ തീ​രു​മാ​ന​ത്തി​നു വി​ധേ​യ​മാ​യി പൊ​തു​മേ​ഖ​ല​യി​ലാ​ക്ക​ണ​മെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ​സ്.​ബാ​ബു​ജി ആ​വ​ശ്യ​പ്പെ​ട്ടു. കു​ഞ്ഞാ​ലി​പ്പാ​റ ക്ര​ഷ​ർ ക്വാ​റി വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ 60-ാം ദി​ന​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ ഏ​കോ​പ​ന സ​മി​തി ജി​ല്ല ക​ണ്‍​വീ​ന​ർ കെ.​ശി​വ​രാ​മ​ൻ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ഞ്ഞാ​ലി​പ്പാ​റ വി​ഷ​യ​ത്തി​ൽ ആ​ർ​ജ​വ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​ക​ണ​മെ​ന്ന് ബാ​ബു​ജി ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്വാ​റി ക്ര​ഷ​ർ വി​രു​ദ്ധ സ​മ​ര​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​ത്തി​ന് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നി​ട്ടും ഇ​വി​ട​ത്തെ ക്ര​ഷ​ർ ക​ന്പ​നി അ​ട​ച്ചു​പൂ​ട്ടാ​ൻ ക​ഴി​യാ​ത്ത​തി​നു പി​ന്നി​ലു​ള്ള ക​ളി പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ബാ​ബു​ജി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts