പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ 20കാരൻ അറസ്റ്റിൽ; സംഭവം കറുകച്ചാലില്‍

ക​റു​ക​ച്ചാ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ഇ​രു​പ​തു​കാ​ര​നെ​ അ​റ​സ്റ്റ് ചെ​യ്തു. കൂ​ത്ര​പ്പ​ള്ളി മു​ക​ളേ​ൽ പു​ര​യി​ടം വീ​ട്ടി​ൽ മ​നു എ​ന്ന ര​ഞ്ജു​രാ​ജു​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽകി ഒ​രു വ​ർ​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

ഗ​ർ​ഭി​ണി​യാ​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ര​ണ്ടു വ​ർ​ഷം മു​ന്പ് പ്ര​തി​യു​ടെ പേ​രി​ൽ പോ​ക്സോ പ്ര​കാ​രം കു​റു​ക​ച്ചാ​ൽ പോ​ലീ​സ് മ​റ്റൊ​രു കേ​സെ​ടു​ത്തി​രു​ന്നു.

ക​റു​ക​ച്ചാ​ൽ സി​ഐ സി.​കെ.​മ​നോ​ജ്, എ​സ്ഐ ഇ.​വി.​ഷി​ബു, എ​എ​സ്ഐ ആ​ർ.​സു​നി​ൽ, എ​സ്്സി​പി​ഒ ആ​ന്‍റ​ണി പി.​ഇ, സി​പി​ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ ബി, ​അ​ജി​ത് പി. ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts