യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

peerrrകായംകുളം: പീഡനം പേടിച്ച് പെണ്‍കുട്ടികള്‍ക്ക് പകല്‍ പോലും വഴിയേ നടക്കാന്‍ വയ്യെന്നു പറഞ്ഞാല്‍ മതിയല്ലോ. കായംകുളത്ത് പട്ടാപ്പകല്‍ യുവതിയെ നടുറോഡില്‍ വച്ച പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഓച്ചിറ മേന്മന സ്വദേശി നിധിന്‍, വിശാഖ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കായംകുളത്തെ കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപത്തുവച്ചാണ് ബൈക്കിലെത്തിയ യുവാക്കള്‍ റോഡില്‍ കൂടി നടന്നപോയ യുവതിയെ കടന്നു പിടിച്ചത്. യുവതി ബഹളം വച്ചപ്പോള്‍ ഇരുവരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഭയന്നുപോയ യുവതി ഇവരുടെ വണ്ടിയുടെ നമ്പര്‍ സഹിതം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ കുടുങ്ങുകയായിരുന്നു.

Related posts