ന്യൂ ​​ഇ​​യ​​ർ ആ​​ഘോ​​ഷി​​ക്കാ​​ൻ! ബാര്‍ ഉടമയില്‍നിന്നു പടിയും മദ്യവും: എക്‌സൈസ് ഉദ്യോഗസ്ഥന് എട്ടിന്റെ പണി; സംഭവം തൊടുപുഴയില്‍

തൊ​​ടു​​പു​​ഴ: ബാ​​ർ ഉ​​ട​​മ​​യി​​ൽ​നി​​ന്നു ക്രി​​സ്മ​​സ്, ന്യൂ ​​ഇ​​യ​​ർ ആ​​ഘോ​​ഷി​​ക്കാ​​ൻ പ​​ടി​​യും മ​​ദ്യ​​വും വാ​​ങ്ങി​​പ്പോ​​യ എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വി​​വ​​രം പു​​റ​​ത്താ​​യ​​തോ​​ടെ വാ​​ങ്ങി​​യ കു​​പ്പി​​ക​​ൾ തി​​രി​​കെ ന​​ൽ​​കി ത​​ല​​യൂ​​രാ​​ൻ ശ്ര​​മം. എ​​ന്നാ​​ൽ, സം​​ഭ​​വ​​ത്തി​​ൽ എ​​ക്സൈ​​സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ച​​തോ​​ടെ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വെ​​ട്ടി​​ലാ​​യി. ഇ​​ടു​​ക്കി റേ​​ഞ്ചി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് ഉ​ത്സ​​വ​​കാ​​ല​ പി​​രി​​വി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​ടി​​യും കു​​പ്പി​​യും വാ​​ങ്ങി​​യ​​ത്.

തൊ​​ടു​​പു​​ഴ- ​ഇ​​ടു​​ക്കി റൂ​​ട്ടി​​ലെ ചെ​​റു​​ടൗ​​ണി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന ബാ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. നി​​രോ​​ധ​​ന​​ത്തെ​​ത്തു​ട​​ർ​​ന്ന് പൂ​​ട്ടി​​യി​​ട്ടി​​രു​​ന്ന ബാ​​ർ ഏ​​താ​​നും മാ​​സം മു​​ൻ​​പാ​​ണ് തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പ​​രി​​ശോ​​ധ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യി ബാ​​റി​​ൽ എ​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കു​​ശാ​​ലാ​​യി ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് അ​​ത്യാ​​വ​​ശ്യം പ​​ണ​​വും വാ​​ങ്ങി.

ഇ​തി​നു ശേ​ഷ​മാ​ണ് ആ​​രോ​​പ​​ണ വി​​ധേ​​യ​​ൻ ബാ​​ർ ഉ​​ട​​മ​​യി​​ൽ​നി​​ന്ന് ഒ​​ൻ​​പ​​ത് ഫു​​ൾ ​ബോ​​ട്ടി​​ലു​​ക​​ൾ വാ​​ങ്ങി വാ​​ഹ​​ന​​ത്തി​​ൽ വ​​ച്ച​​ത്. എ​​ന്നാ​​ൽ, ബാ​​ർ ഉ​​ട​​മ വി​​വ​​രം എ​​ക്സൈ​​സ് ഡ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​റെ അ​​റി​​യി​​ച്ച​​തോ​​ടെ പ്ര​​ശ്നം വ​​ഷ​​ളാ​​കു​​മെ​ന്നു മ​​ന​​സി​​ലാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കു​​പ്പി​​ക​​ൾ തി​​രി​​കെ ബാ​​റി​​ലെ​​ത്തി​​ച്ചു. ഹൈ​​റേ​​ഞ്ചി​​ൽ ദീ​​ർ​​ഘ​​നാ​​ൾ ജോ​​ലി ചെ​​യ്തി​​രു​​ന്ന ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ മു​​ന്പ് കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ​​തി​​നു സ​​സ്പെ​​ൻ​​ഷ​​ൻ ന​​ട​​പ​​ടി​ നേ​​രി​​ട്ടി​ട്ടു​ണ്ട്.

Related posts