വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ; കുട്ടി പീഡനത്തിന് ഇരയായത് ഇരുപതിലധികം തവണ


വാ​ഷിം​ഗ്ട​ൺ: എ​ട്ടാം ക്ലാ​സു​കാ​ര​നെ ക്ലാ​സ്മു​റി​യി​ലും കാ​റി​ലു​മാ​യി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക​യെ എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. യു​എ​സി​ലെ മു​ൻ മി​ഡി​ൽ സ്കൂ​ൾ അ​ധ്യാ​പിക​യാ​യി​രു​ന്നു 31 കാ​രി​യാ​യ മെ​ലി​സ മേ​രി ക​ർ​ട്ടി​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

14 വ​യ​സു​കാ​ര​നെ മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും ന​ൽ​കി വ​ശ​ത്താ​ക്കി​യാ​ണ് അ​ധ്യാ​പി​ക പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ‌

താ​ൻ ഇ​രു​പ​തി​ലേ​റെ ത​വ​ണ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ഇ​പ്പോ​ൾ 22 വ​യ​സു​ള്ള യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​മാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക ജോ​ലി ചെ​യ്തി​രു​ന്ന​ത്.

പി​ന്നീ​ട് ഇ​വ​ർ മ​റ്റൊ​രു സ്കൂ​ളി​ലേ​ക്ക് ജോ​ലി മാ​റി പോ​യി. അ​ധ്യാ​പി​ക​യ്ക്കെ​തി​രേ വേ​റെ​യും പ​രാ​തി ഉ​യ​രു​മെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Related posts

Leave a Comment