മന്ത്രവാദം പഠിച്ചു; പൂജ ചെയ്ത് സുഹൃത്തിന്റെ കാറില്‍ കറക്കം; കോട്ടയത്ത് ഹൗസ് ബോട്ടില്‍ വച്ച് യുവതിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് തന്ത്രപരമായി കുടുക്കി; അതും 10 വര്‍ഷത്തിന് ശേഷം

കോ​ട്ട​യം: പീ​ഡ​നക്കേസി​ൽ മു​ങ്ങി ന​ട​ന്ന പ്രതി മ​ന്ത്ര​വാ​ദം പ​ഠി​ച്ച് പൂ​ജ ന​ട​ത്തി ക​ഴി​യ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ന്ത്ര​വാ​ദ​ത്തി​നെ​ന്ന പേ​രി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​യ​ാളെ കു​ടു​ക്കി​യ​ത്.

ഹൗ​സ് ബോ​ട്ടി​ൽ വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 10 വ​ർ​ഷ​ത്തോ​ളം മു​ങ്ങി ന​ട​ന്ന പ്ര​തി ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ചാ​ലു​ങ്ക​ൽ​വെ​ളി കി​ര​ണ്‍​ദാ​സി (29) നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ​നു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ഡി​വൈ​എ​സ്പി ആ​ർ. ശ്രീ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കോ​ട്ട​യം വെ​സ്റ്റ് സി​ഐ നി​ർ​മ്മ​ൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

2009 ൽ ​കോ​ട്ട​യം കോ​ടി​മ​ത​യി​ൽ വി​വി​ധ ഹൗ​സ് ബോ​ട്ടു​ക​ളി​ൽ വ​ച്ചു യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കേ​സി​ൽ കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​തി പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ക്കു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ​യി​ലും കു​മ​ര​ക​ത്തും കൊ​ച്ചി​യി​ലും ഉ​ള്ള ഹൗ​സ് ബോ​ട്ടു​ക​ളി​ലും ഇ​ടു​ക്കി കാ​ളി​യാ​ർ, വ​ണ്ണ​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലും ഒ​ളി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി ക​ർ​ണാ​ട​ക​ത്തി​ൽ പോ​യി താ​ന്ത്രി​ക വി​ദ്യ​ക​ൾ പ​ഠി​ക്കു​ക​യും പി​ന്നീ​ട് കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി വീ​ടു​ക​ളി​ൽ പോ​യി പൂ​ജ​ക​ളും മ​ന്ത്ര​വാ​ദ​വും ന​ട​ത്തി​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ൾ​ക്കു വേ​ണ്ടി വ​ല​വി​രി​ച്ചു. ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ ഇ​ട​നി​ല​ക്കാ​ർ വ​ഴി കി​ര​ണ്‍​ദാ​സി​നെ സ​മീ​പി​ച്ചു. ആ​ല​പ്പു​ഴ ആ​ര്യ​ൻ​കാ​വി​ൽ ഒ​രു വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. എ​ന്നാ​ൽ ഇ​തി​നി​ടെ മ​റ്റൊ​രു സ്ഥ​ല​ത്ത് പൂ​ജ ന​ട​ത്താ​ൻ പോ​കു​ന്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​ൻ മ​റ്റു​ള്ള​വ​രു​ടെ പേ​രി​ൽ സിം ​കാ​ർ​ഡ് എ​ടു​ക്കു​ക​യും ര​ണ്ടോ മൂ​ന്നോ മാ​സം ക​ഴി​യു​ന്പോ​ൾ അ​ത് ഉ​പേ​ക്ഷി​ച്ചു പു​തി​യ ഫോ​ണും സിം ​കാ​ർ​ഡും എ​ടു​ക്കു​മായി​രു​ന്നു. ഗ​ൾ​ഫി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ കാ​റാ​ണ് പ്ര​തി യാ​ത്ര ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​ൻ. മ​നോ​ജ്, ബി​ജു​പി. നാ​യ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts