മാതൃഭാഷ മലയാളം..! മലയാളത്തെ ഒഴിവാക്കി പ്രാദേശിക ഭാഷയിൽ സു​പ്രീം​കോ​ട​തി വി​ധി;  നടപടി തിരുത്തണമെന്ന്കാട്ടി   കേ​ന്ദ്ര​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി വി​ധി പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍നി​ന്നും മ​ല​യാ​ള​ത്തെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജ​യ​ൻ. ഇ​ക്കാ​ര്യം അ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​ക്കും കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നും ക​ത്ത​യ​ച്ചു.

നി​ല​വി​ല്‍ ഏ​ഴു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഈ ​പ​ട്ടി​ക തി​രു​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ മ​ല​യാ​ള​ത്തെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​റെ പാ​ര​മ്പ​ര്യ​മു​ള്ള ഭാ​ഷ​യാ​ണ് മ​ല​യാ​ളം. സാ​ക്ഷ​ര​ത, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹ്യ​സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ നേ​ട്ടം പ്ര​സി​ദ്ധ​മാ​ണ്. കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക​ള്‍ മാ​തൃ​ഭാ​ഷ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ വി​ധി​പ്പ​ക​ര്‍​പ്പു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. വി​ധി സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കൂ​ടി മ​ന​സി​ലാ​ക്കാ​നും ഭാ​ഷ​യു​ടെ അ​തി​ര്‍​വ​ര​മ്പ് ഇ​ല്ലാ​താ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts