ലോകകപ്പ് ഫുട്‌ബോള്‍ ചതിച്ചു! പലയിടങ്ങളിലും വീടുകളില്‍ പുലര്‍ച്ചവരെ ആഘോഷങ്ങള്‍; മോഷ്ടാക്കള്‍ പത്തിമടക്കി

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഴ​ക്കാ​ലം മോ​ഷ്ടാ​ക്ക​ൾ​ക്ക് മു​ന്പ് ചാ​ക​ര​യാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ക്കു​റി പത്തിമടക്കി. ലോ​ക​ക​പ്പ്ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തു മൂ​ലം പ​ല വീ​ടു​ക​ളി​ലും മ​ത്സ​രം ക​ഴി​ഞ്ഞ് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​ത്.

ടൗ​ണു​ക​ളി​ലെ ക്ല​ബു​ക​ളി​ലും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ വാ​യ​ന​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് ആ​ളു​ക​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നാ​യി എ​ത്തു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ പു​ല​ർ​ച്ച​വ​രെ ആ​ഘോ​ഷ​ങ്ങ​ളാ​ണ്.

മു​ന്പ് മ​ഴ​ക്കാ​ല​ത്ത് നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളാ​യി​രു​ന്നു വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ലെ സം​ഘ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​മാ​സ​ത്തി​നി​ടെ യാ​തൊ​രു കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളും ജ​ന​കീ​യ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യും ക​വ​ർ​ച്ച​യ്ക്ക് ത​ട​സ​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts