പ്ര​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്രണയിച്ച്‌ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണിയാക്കി​; വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിവാഹിതനാണെന്ന് യുവാവ്; ഒടുവില്‍…

കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. പ​ല്ല​ടം സെ​ല​ക്ക​രി സ​ൽ​വേ​ൽ മു​രു​ക​നാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. കാ​ങ്കേ​യം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

പ​ല്ല​ട​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി വേ​ൽ​മു​രു​ക​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി വേ​ൽ​മു​രു​ക​ൻ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​കു​ക​യും വേ​ൽ​മു​രു​ക​നോ​ട് ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ താ​ൻ വി​വാ​ഹി​ത​നാ​ണെ​ന്നും ത​നി​ക്ക് കു​ടും​ബ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ മ​നം​നൊ​ന്ത് പെ​ണ്‍​കു​ട്ടി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി​യെ തി​രു​പ്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കു​ട്ടി​യു​ടെ അ​മ്മ കാ​ങ്കേ​യം ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ക്സോ ആ​ക്ടി​ൽ വേ​ൽ​മു​രു​ക​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts