പി​ഞ്ചു കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു; പൊക്കിയത് എറണാകുളത്തുനിന്ന്‌

കു​ണ്ട​റ: മൂ​ന്നു വ​യ​സു​ള്ള മ​ക​നെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ന്‍റെ കൂ​ടെ മു​ങ്ങി​യ യു​വ​തി​യെ എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ണ്ട​റ പെ​രി​നാ​ട് വെ​ള്ളി​മ​ൺ ശ്യാ​മ​ള​സ​ദ​ന​ത്തി​ൽ വൈ​ഷ്ണ​വി​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​ർ ആ​റു​മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ചീ​ര​ങ്കാ​വ് സ്വ​ദേ​ശി അ​നി​ൽ തു​ള​സി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്തു​ണ്ടെ​ന്ന് അ​റി​ഞ്ഞ പോ​ലീ​സ് അ​നു​ന​യ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് കേ​സ് ചാ​ർ​ജ് ചെ​യ്ത് റി​മാ​ൻ​ഡു​ചെ​യ്തു. പി​ഞ്ചു കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്ത​ത്.

Related posts