പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും..! മു​ത്ത​ശി​യു​ടെ ഒ​ത്താ​ശ​യോ​ടെ പ​ത്താം​ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം; യു​വാ​വും മു​ത്ത​ശി​യും അ​റ​സ്റ്റി​ല്‍

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ മു​ത്ത​ശി​യു​ടെ അ​റി​വോ​ടെ പ​ത്താം​ക്ലാ​സു​കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി ഗ​ണേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്ക് കൂ​ട്ടു​നി​ന്ന പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പോ​ക്സോ നി​യ​മം ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

പി​താ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​നം മൂ​ലം ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലാ​ക്കി​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ മു​ത്ത​ശി ഏ​റ്റെ​ടു​ത്ത് ഒ​പ്പം താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഗ​ണേ​ശ് പെ​ൺ​കു​ട്ടി​യോ​ട് അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ൽ വെ​ച്ചും സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ൽ വ​രു​ന്ന വ​ഴി​യി​ലും മു​ത്ത​ശി​യു​ടെ വീ​ട്ടി​ൽ വെ​ച്ചും നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച​ത​ത്രെ.

പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും ഇ​ത് വി​ല​ക്കു​ക​യോ പ​രാ​തി ന​ല്‍​കു​ക​യോ ചെ​യ്യാ​തെ അ​ച്ഛ​മ്മ ഇ​തി​ന് കൂ​ട്ടു​നി​ന്ന​താ​യ് പോ​ലീ​സ് ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും പു​ന​ലൂ​ര്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts