കു​മി​ള​യി​ലി​രി​ക്കു​ന്ന​ത് പോ​ലെ ഒ​രു ജീ​വി​തം ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, എ​നി​ക്ക് മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങ​ണം; ട്രോ​ളിൽ പ്ര​തി​ക​രിച്ച് ര​ശ്മി​ക

ര​ൺ​ബി​ർ ക​പുറി​നെ നാ​യ​ക​നാ​ക്കി സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ സം​വി​ധാ​നം ചെ​യ്ത ‘അ​നി​മ​ൽ’ എ​ന്ന ചി​ത്രം ഒ​ടി​ടി റി​ലീ​സി​നുശേ​ഷ​വും ച​ർ​ച്ച​ക​ളി​ൽ നി​റ​യു​ക​യാ​ണ്. സ്ത്രീ ​വി​രു​ദ്ധ​ത​യും വ​യ​ല​ൻ​സും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ചി​ത്ര​മെ​ന്നാ​ണ് പൊ​തു​വാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന വി​മ​ർ​ശ​നം.

ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾക്കുപു​റ​മെ ചി​ത്ര​ത്തി​ലെ നാ​യി​ക ര​ശ്മി​ക മ​ന്ദാ​ന​ക്കെ​തി​രേ നി​ര​വ​ധി ട്രോ​ളു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ത്ത​രം ട്രോ​ളു​ക​ളോ​ടും ക​ളി​യാ​ക്ക​ലു​ക​ളോ​ടു​മു​ള്ള ത​ന്‍റെ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക മ​ന്ദാ​ന. ചി​ത്രീ​ക​ര​ണ സ​മ​യ​ത്തു ത​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ കൈ​യ​ടി കി​ട്ടി​യ രം​ഗ​ത്തി​നാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ട്രോ​ളു​ക​ളും ക​ളി​യാ​ക്ക​ലു​ക​ളും കി​ട്ടു​ന്ന​തെ​ന്നാ​ണ് ര​ശ്മി​ക പ​റ​യു​ന്ന​ത്.

ര​ശ്മി​ക​യു​ടെ വാ​ക്കു​ക​ൾ…
എ​ന്‍റെ സി​നി​മ എ​ങ്ങ​നെ​യാ​ണ്, അ​തി​ല്‍ എ​ന്‍റെ മു​ഖം എ​ങ്ങ​നെ​യാ​ണ്, ഡ​യ​ലോ​ഗ് എ​ങ്ങ​നെ​യാ​ണ് എ​ന്ന​തെ​ല്ലാംവ​ച്ച് എ​ന്നെ ട്രോ​ള്‌‍ ചെ​യ്യു​ന്നു​ണ്ട്. എ​നി​ക്ക​റി​യാം എ​ന്‍റെ പെ​ര്‍​ഫോ​മ​ന്‍​സ് എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന്. അ​ഞ്ചു മാ​സം മു​മ്പാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. ഒ​മ്പ​ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സീ​ൻ ചെ​യ്ത​പ്പോ​ൾ സെ​റ്റി​ലു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടു. അ​വ​ർ കൈ​യ​ടി​ച്ചു, ന​ന്നാ​യി ചെ​യ്തു​വെ​ന്ന് എ​നി​ക്കും തോ​ന്നി. എ​ന്നാ​ൽ ട്രെ​യ്ല​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ അ​തേ സീ​നി​ൽ നി​ന്നു​ള്ള ഡ​യ​ലോ​ഗി​ന് ഒ​രു​പാ​ട് ട്രോ​ള്‍ ല​ഭി​ച്ചു. അ​പ്പോ​ൾ ഞാ​ൻ ഒ​രു കു​മി​ള​യി​ലാ​ണോ ജീ​വി​ക്കു​ന്ന​ത്? കു​മി​ള​യി​ലി​രി​ക്കു​ന്ന​ത് പോ​ലെ ഒ​രു ജീ​വി​തം ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​നി​ക്ക് മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങ​ണം, ആ​ളു​ക​ളോ​ടു സം​സാ​രി​ക്ക​ണം. എ​ന്താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യ​ണം. ആ​ളു​ക​ൾ​ക്ക് ഈ ​സീ​ൻ ഇ​ഷ്ട​പ്പെ​ട്ടി​ല്ലേ? കാ​ര​ണം എ​ന്താ​ണെന്ന് ഷൂ​ട്ട് ചെ​യ്ത ​ഞ​ങ്ങ​ൾ​ക്ക​റി​യാം, പ​ക്ഷേ ആ​ളു​ക​ൾ​ക്ക് അ​തു കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​താ​വാം കാ​ര​ണം- ര​ശ്മി​ക പറഞ്ഞു.

Related posts

Leave a Comment