വാ​​ർ​​ണ​​ർ​​ത​​ന്നെ വൈ​​സ് ക്യാ​​പ്റ്റ​​ൻ: ലേ​​മാ​​ൻ

ഡ​​ർ​​ബ​​ൻ: ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ വൈ​​സ് ക്യാ​​പ്റ്റ​​നാ​​യി തു​​ട​​രു​​മെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് പ​​രി​​ശീ​​ല​​ക​​ൻ ഡാ​​ര​​ൻ ലേ​​മ​​ൻ. ആ​​ദ്യ ടെ​​സ്റ്റി​​നി​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്കു​​മാ​​യു​​ള്ള ക​​യ്യാ​ങ്ക​​ളി വ​​രെ​​യാ​​കാ​​മാ​​യി​​രു​​ന്ന വാ​​ക്പോ​​രി​​നെ​​ത്തു​​ട​​ർ​​ന്ന് വാ​​ർ​​ണ​​റു​​ടെ സ്വ​​ഭാ​​വ​​ത്തെ പ​​ല​​രും കു​​റ്റ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ര​​ണ്ടാം ടെ​​സ്റ്റി​​നാ​​യി പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്തി​​ലേ​​ക്കു തി​​രി​​ക്കു​​ന്ന​​തി​​നു മു​​ന്പു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​നാ​​ണ് വാ​​ർ​​ണ​​ർ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വൈ​​സ് ക്യാ​​പ്റ്റ​​നാ​​യി തു​​ട​​രു​​മെ​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ അ​​റി​​യി​​ച്ച്ത്. ഞ​​ങ്ങ​​ൾ ടീം ​​ഒ​​ന്ന​​ട​​ങ്കം ഡേ​​വി​​ഡി​​ന് പി​​ന്തു​​ണ ന​​ല്കു​​ന്നു​.

ഞ​​ങ്ങ​​ളു​ടെ ല​ക്ഷ്യം ജ​​യ​മാ​ണ്. അ​​തി​​ർ​​വ​​ര ക​​ട​​ക്കു​​ന്ന പ്ര​​വ​​ർ​​ത്തി​​ക​​ൾ ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​നാ​ണ് ഞ​​ങ്ങ​​ൾ നോ​​ക്കു​​ന്ന​​ത്-​ലേ​​മ​​ൻ പ​​റ​​ഞ്ഞു. ദേ​​ഷ്യ​​മു​​ണ്ടാ​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളു​​ണ്ടാ​​കും അ​​ത് ആ​​രു​​മ​​റി​​യാ​​തെ തീ​​ർ​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​തെ​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഭാ​​ര്യ​​യെ​​ക്കു​​റി​​ച്ച് മോ​​ശ​​മാ​​യ രീ​​തി​​യി​​ൽ ഡി ​​കോ​​ക്ക് പ​​റ​​ഞ്ഞ​​താ​​ണ് വാ​ർ​ണ​റെ ചൊ​​ടി​​പ്പി​​ച്ച​​തെ​​ന്ന് ഓ​​സീ​​സ് നാ​​യ​​ക​​ൻ സ്മി​​ത്ത് പ​​റ​​ഞ്ഞു.

Related posts