തരംഗമായി ‘റാസ്പുടിന്‍ ഡ്രങ്കന്‍ വേര്‍ഷന്‍’ ! ആരാണാ നര്‍ത്തകന്‍ എന്നു ചോദിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ കാണാം…

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍,ജാനകി എന്നിവര്‍ ചേര്‍ന്ന് ചെയ്ത് ‘റാസ്പുടിന്‍’ എന്ന ഗാനത്തിന്റെ നൃത്താവിഷ്‌കാരം കേരളത്തില്‍ വന്‍തരംഗമായിരുന്നു.

പിന്നീട് പലരും സോഷ്യല്‍ മീഡിയയില്‍ ഈ ഡാന്‍സിനെ അനുകരിച്ച് ചുവടുവെച്ചു. പല വീഡിയോകളും പിന്നീടും ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ തികച്ചും വ്യത്യസ്ഥമായ റാസ്പുടിന്‍ പതിപ്പാണ് ഹിറ്റാകുന്നത്. ‘കുടിയന്റെ റാസ്പുടിന്‍ വേര്‍ഷന്‍’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഈ വീഡിയോ വൈറലാകുന്നത്.

കാഴ്ചയില്‍ മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരു വ്യക്തിയുടെതാണ് ‘റാസ്പുടിന്‍’ സ്റ്റെപ്പുകള്‍. ജാനകിയും നവീനുംവച്ച നൃത്തചുവടുകളെ എകദേശം അതുപോലെ പകര്‍ത്തുന്നുണ്ട് ഇയാള്‍.

‘റാസ്പുടിന്‍ ഡ്രങ്കന്‍ വേര്‍ഷന്‍’ എന്ന പേരിലാണ് വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ വൈറലാകുന്നത്.

ആരാണ് ഇയാള്‍ എന്ന അന്വേഷണവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത് ശരിക്കും മദ്യപിച്ചിട്ടാണോ, അല്ല വെറും അഭിനയമാണോ എന്നതാണ് പലരും തേടുന്ന ഉത്തരം.

Related posts

Leave a Comment