കഷ്ടം മൊതലാളി..! റേഷൻ കാർഡിലെ തെറ്റുതിരുത്തൽ സർക്കാർ ജീവനക്കാർക്ക് അവസരം; സമ്പന്നരുടെ പട്ടികയിൽ കയറിയ സാധാരണക്കാരുടെ കാര്യത്തിൽ അവ്യക്തതയും

കോ​ട്ട​യം: പു​തി​യ​താ​യി വി​ത​ര​ണം ചെ​യ്ത റേ​ഷ​ൻ കാ​ർ​ഡി​ൽ ക​ട​ന്നു കൂ​ടി​യ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം ന​ൽകു​ന്പോ​ഴും സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം കി​ട്ടി​യ സാ​ധാ​ര​ണ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഉ​യ​ർ​ന്ന ശ​ന്പ​ളം വാ​ങ്ങു​ന്ന​വ​രും മു​ൻ​ഗ​ണ​നാ ലി​സ്റ്റി​ൽ ക​ട​ന്നു കൂ​ടി​യ​ത് തി​രു​ത്ത​ ുു​ക​യാ​ണ്. അ​പ്പോ​ഴും അ​ർ​ഹ​മാ​യ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മി​ല്ല.

തെ​റ്റു​തി​രു​ത്ത​ലി​ന് അ​ടു​ത്ത മാ​സം മൂ​ന്നാം വാ​രം മു​ത​ൽ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങും. പ​രി​ശോ​ധ​ന​യി​ൽ റേ​ഷ​ൻ കാ​ർ​ഡി​ൽ ക​ട​ന്നു​കൂ​ടി​യ അ​ന​ർ​ഹ​ർ 6665 പേ​രാ​ണ്. മു​ൻ​ഗ​ണ​ന ലി​സ്റ്റി​ൽ വ്യാ​പ​ക​മാ​യി അ​ന​ർ​ഹ​ർ ക​ട​ന്നു​കൂ​ടി​യ​തോ​ടെ സ്വ​യം ഒ​ഴി​ഞ്ഞു പോ​കാ​നു​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പെ​ടു​ത്തി​യ​വ​രാ​ണി​വ​ർ. അ​ന​ർ​ഹ​മാ​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ തി​രി​ച്ചേ​ൽ​പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി അ​വ​സാ​നി​ച്ച​ശേ​ഷം ജി​ല്ല സ​പ്ലൈ ഓ​ഫി​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കാ​ണി​ത്.

ദ​രി​ദ്ര വി​ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന പ​ട്ടി​ക​യി​ല​ട​ക്കം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.സ​ർ​ക്കാ​ർ നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​ന ലി​സ്റ്റി​ൽ​നി​ന്ന് സ്വ​യം ഒ​ഴി​യാ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ സ​ന്ന​ദ്ധ​മാ​യ​ത്.

ജി​ല്ല​യി​ലെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടിയതിൽ ഏ​റെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ്. കൂ​ട്ട​പാ​ലാ​യ​നം ന​ട​ത്തി​യ​ത് 3083 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ്. 1867 പേ​ർ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രും 1612 പേ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി നോ​ക്കു​ന്ന​വ​രു​മാ​ണ്.

പൊ​തു​വി​പ​ണി​യി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യും സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ൾ മു​ഖേ​ന​യും സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​തി​നൊ​പ്പം നി​ർ​ധ​ന​രാ​യ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും കി​ട്ടാ​തെ വ​ല​യു​ക​യാ​ണ്. കാ​ർ​ഡു​ക​ളി​ൽ തെ​റ്റു​ക​ൾ വ്യാ​പ​ക​മാ​യി ഉ​ണ്ടാ​യെ​ന്ന് സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ന്പോ​ഴും തി​രു​ത്ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു വ്യ​ക്ത​ത ഇ​നി​യും കൈ​വ​ന്നി​ട്ടി​ല്ല.

Related posts