എല്ലാം ശരിയാക്കുന്ന സർക്കാർ..! പാതകൾ ഡീനോട്ടിഫെെ ചെയ്താൽ ജില്ലയിൽ മദ്യമൊഴുകും; 13 പു​തി​യ ബാ​റു​ക​ളും 31 ബി​യ​ർ പാ​ർ​ല​റു​ക​ളും തു​റ​ന്നേ​ക്കു​മെ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ

കോ​ട്ട​യം: മന്ത്രി സഭയുടെപു​തി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​റു​ക​ൾ ഈ​യാ​ഴ്ച ത​ന്നെ തു​റ​ന്നേ​ക്കും. ഉ​ത്ത​ര​വി​ന്‍റെ കോ​പ്പി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റി​ൽ നി​ന്ന് ല​ഭി​ച്ചാ​ലു​ട​ൻ ബാ​ർ തു​റ​ക്കാ​ൻ ന​ട​പ​ടി​യാ​വു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ അ​ഞ്ഞൂ​റു മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മ​ദ്യ​വി​ല്പ​ന നി​രോ​ധി​ച്ച സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​നാ​യി പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച​തോ​ടെ ജി​ല്ല​യി​ൽ 13 പു​തി​യ ബാ​റു​ക​ളും 31 ബി​യ​ർ പാ​ർ​ല​റു​ക​ളും തു​റ​ന്നേ​ക്കു​മെ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​ര​ത്തെ 12 ബാ​റു​ക​ൾ തു​റ​ന്നി​രു​ന്നു. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ എ​ട്ടു പു​തി​യ ബാ​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ പാ​ലാ, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ ര​ണ്ടു വീ​തം ബാ​റു​ക​ൾ തു​റ​ക്കും. വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഒ​രെ​ണ്ണ​മാ​ണ് തു​റ​ക്കു​ന്ന​ത്.

കോ​ട്ട​യ​ത്ത് 13 ബി​യ​ർ -വൈ​ൻ പാ​ർ​ല​റു​ക​ളും ച​ങ്ങ​നാ​ശേ​രി​യി​ൽ പ​ത്തും പാ​ലാ​യി​ൽ എ​ട്ടും ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 32 ക​ള്ളു​ഷാ​പ്പു​ക​ളും ര​ണ്ടു ക്ല​ബു​ക​ളും പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ന്നേ​ക്കു​മെ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts