​റേ​ഷ​ൻ​ക​ട​ക​ളി​ൽ ഇ​നി വെ​ട്ടി​പ്പ് ന​ട​ക്കി​ല്ല;ഇ-​പോ​സ് മെ​ഷീ​ൻ ഡി​ജി​റ്റ​ൽ  ത്രാ​സു​മാ​യി ബ​ന്ധി​പ്പി​ക്കും

തൃ​ശൂ​ർ: റേ​ഷ​ൻ ക​ട​ക​ളി​ൽ തൂ​ക്ക​ത്തി​ൽ വെ​ട്ടി​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​ക്ക് അ​റു​തി വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ-​പോ​സ് മെ​ഷീ​ൻ ഡി​ജി​റ്റ​ൽ ത്രാ​സു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ര​സ്ക്ല​ബി​ൽ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യി​ലാ​ണ് ഓ​ഫീ​സ​ർ​മാ​ർ ഇ​തു വ്യ​ക്ത​മാ​ക്കി​യ​ത്. തൂ​ക്കം ശ​രി​യാ​കാ​തെ ബി​ല്ലു വ​രി​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

ബി​ല്ലി​ൽ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കും. എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ബി​ല്ലി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ചാ​ൽ റേ​ഷ​ൻ ഉ​ദ്യോ​സ്ഥ​രു​മാ​യി സം​സാ​രി​ക്കാ​ൻ ക​ഴി​യും. ആ​ധാ​ർ കാ​ർ​ഡു​മായി റേഷൻ കാർഡ് ലിങ്ക് ചെയ്ത ആ​ർ​ക്കും ഏ​തു റേ​ഷ​ൻ ക​ട​യി​ൽനി​ന്നു​ വേ​ണ​മെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാം. ആ​ധാ​ർ കാ​ർ​ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഈമാസം 31 ആണ്.

ഭ​ക്ഷ്യഭ​ദ്ര​ത സു​ര​ക്ഷാ നി​യ​മ​ത്തി​ലൂ​ടെ ഭ​ക്ഷ​ണം അ​വ​കാ​ശ​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. സ​ർ​ക്കാ​ർ ചെ​ല​വി​ൽത​ന്നെ​യാ​ണ് റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. 18,000 രൂ​പ മു​ത​ൽ 70,000 രൂ​പവ​രെ റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്ക് ഇ​പ്പോ​ൾ ക​മ്മീ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ശ​ബ​രി ഉ​ത്പന്ന​ങ്ങ​ളും കു​പ്പിവെ​ള്ള​വും വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കും.

റി​ട്ട. താലൂക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ബെ​ന്നി ഡേ​വി​സ് പ്ലാ​ക്ക​ൽ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എം.​വി.​ശി​വ​കാ​മി അ​മ്മാ​ൾ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​ജോ​സി ജോ​സ​ഫ്, ടി.​ജെ.​ജ​യ​ദേ​വ​ൻ, എം.​ക​മ​റു​ദീ​ൻ, സു​ധീ​ർ കു​മാർ, ടി.​ജെ.​ആ​ശ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts