തോ​ട്ടി​ൽ കു​മി​ഞ്ഞ് കൂ​ടി​യി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നെ​തി​രേ​യും ജ​ലാ​ശ​യ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ​യും വേ​റി​ട്ട പ്ര​തി​ഷേ​ധം! സ്വ​യം പു​ഴ​യാ​യി അ​വ​ത​രി​ച്ച് ര​വീ​ന്ദ്ര​ൻ എ​രു​മേ​ലി

എ​രു​മേ​ലി: തോ​ട്ടി​ൽ കു​മി​ഞ്ഞ് കൂ​ടി​യി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നെ​തി​രേ​യും ജ​ലാ​ശ​യ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ​യും വേ​റി​ട്ട പ്ര​തി​ഷേ​ധം.

വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ല​മ​ലി​നീ​ക​ര​ണം ക​ണ്ടു​മ​ടു​ത്ത് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ സ്വ​യം പു​ഴ​യാ​യി അ​വ​ത​രി​ച്ചാ​ണ് ര​വീ​ന്ദ്ര​ൻ ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും അ​തി​ലൂ​ടെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ക​യും ചെ​യ്ത​ത്.

പു​ഴ​യി​ൽ നി​ന്നു ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും ദേ​ഹ​മാ​സ​ക​ലം അ​ണി​ഞ്ഞ് പു​ഴ​യു​ടെ പ്ര​തി​രൂ​പ​മാ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, പേ​ട്ട​ക്ക​വ​ല, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, സ​ർ​ക്കാ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ എ​രു​മേ​ലി​യു​ടെ വ​ണ്‍​മാ​ൻ​ഷോ.

Related posts

Leave a Comment