ആ​ർ​ബി​ഐ ഇ​ട​പെ​ട​ലി​ൽ രൂ​പ​യ്ക്ക് തി​രി​ച്ചു​വ​ര​വ്

മും​ബൈ: രൂ​പ​യു​ടെ മൂ​ല്യം തു​ട​ർ​ച്ച​യാ​യി ഇ​ടി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഡോ​ള​റി​നെ​തി​രേ വ​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി രൂ​പ. പ്ര​ദേ​ശി​ക വി​പ​ണി​യി​ൽ ആ​ർ​ബി​ഐ വ​ൻ​തോ​തി​ൽ ഡോ​ള​ർ വി​റ്റ​ഴി​ച്ച​തോ​ടെ രൂ​പ​യു​ടെ മൂ​ല്യം ഒ​രു ശ​ത​മാ​നം വ​ർ​ധി​ച്ച് 90.0963 എ​ന്ന നി​ല​യി​ലെ​ത്തി.

ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ട​യി​ലെ രൂ​പ​യു​ടെ ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റ​മാ​ണി​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി രൂ​പ​യു​ടെ മൂ​ല്യം റി​ക്കാ​ർ​ഡ് നി​ല​യി​ലേ​ക്കു താ​ഴ്ന്ന​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രൂ​പ​യു​ടെ മൂ​ല്യം എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ര​ക്കാ​യ 91.0837ൽ ​എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ക​റ​ൻ​സി​യാ​യി ഇ​ന്ത്യ​ൻ രൂ​പ തു​ട​രു​ക​യാ​ണ്.

91 രൂ​പ എ​ന്ന നി​ല​യി​ലാ​ണ് ആ​ർ​ബി​ഐ പ്ര​ധാ​ന​മാ​യും ഡോ​ള​ർ വി​റ്റ​ഴി​ച്ച​ത്. രൂ​പ​യു​ടെ മൂ​ല്യം അ​തി​വേ​ഗം താ​ഴു​ന്ന​ത് വി​പ​ണി വ​ള​രെ നി​സാ​ര​മാ​യി കാ​ണു​ന്ന പ്ര​വ​ണ​ത ത​ട​യാ​നാ​ണ് ആ​ർ​ബി​ഐ ഇ​ത്ര ശ​ക്ത​മാ​യി നീ​ങ്ങി​യ​ത്. സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ഈ ​ന​ട​പ​ടി ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള താ​ക്കീ​താ​ണെ​ന്നും വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

ഈ ​മു​ന്നേ​റ്റ​ത്തി​നു തൊ​ട്ടു​മു​ന്പ് ഈ ​മാ​സം മാ​ത്രം രൂ​പ​യു​ടെ മൂ​ല്യം ഏ​ക​ദേ​ശം ര​ണ്ടു ശ​ത​മാ​നം ഇ​ടി​ഞ്ഞി​രു​ന്നു. ഇ​ന്ത്യ​ൻ ഓ​ഹ​രി-​ബോ​ണ്ട് വി​പ​ണി​ക​ളി​ൽ​നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​ർ പ​ണം വ​ൻ​തോ​തി​ൽ പി​ൻ​വ​ലി​ച്ച​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റി​ൽ തീ​രു​മാ​ന​മു​ണ്ടാ​കാ​തെ നീ​ണ്ടു​പോ​കു​ന്ന​താ​ണ് നി​ക്ഷേ​പ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ​ത്. ഈ ​ക​രാ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ രൂ​പ​യു​ടെ മൂ​ല്യം 90ന് ​താ​ഴേ​ക്കു മെ​ച്ച​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

Related posts

Leave a Comment