ഇ​ല​ക്‌​ട്രി​ക് ട്ര​ക്ക് ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​കാ​ൻ കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു ഇ​ല​ക്‌​ട്രി​ക്ക് ട്ര​ക്ക് ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ കേ​ര​ളം ഒ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തെ തു​റ​മു​ഖ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും വ്യാ​വ​സാ​യി​ക ച​ര​ക്കു നീ​ക്ക​ത്തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​തു​മാ​യ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും സു​പ്ര​ധാ​ന​വു​മാ​യ ഇ​ട​നാ​ഴി​ക​ളി​ൽ ഒ​ന്നാ​യ ദേ​ശീ​യ പാ​ത-66​ലാ​ണ് ഈ ​സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. വൈ​ദ്യു​ത ച​ര​ക്ക് ഗ​താ​ഗ​തം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള പി​എം ഇ-​ഡ്രൈ​വ് പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​ക്കു​ന്ന​ത്.

വൈ​ദ്യു​ത ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നാ​യു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ റോ​ഡ്‌​മാ​പ്പ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, വൈ​ദ്യു​തി സ്ഥാ​പ​ന​ങ്ങ​ൾ, വൈ​ദ്യു​ത വാ​ഹ​ന ക​മ്പ​നി​ക​ൾ, ലോ​ജി​സ്റ്റി​ക്‌​സ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ശി​ല്പ​ശാ​ല ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു സം​ഘ​ടി​പ്പി​ച്ചു.

മ​ലി​നീ​ക​ര​ണം ഇ​ല്ലാ​ത്ത ഗ​താ​ഗ​ത​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ മാ​റ്റ​ത്തി​ൽ കേ​ര​ളം വീ​ണ്ടും നേ​തൃ​സ്ഥാ​നം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ശി​ല്പ​ശാ​ല വി​ല​യി​രു​ത്തി. പ്ര​ധാ​ന ദേ​ശീ​യ, സം​സ്ഥാ​ന ഹൈ​വേ​ക​ളി​ലാ​യി ഇ-​ട്ര​ക്ക്, ഇ-​ബ​സ് ചാ​ർ​ജിം​ഗ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 2,000 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ള്ള പി​എം ഇ-​ഡ്രൈ​വ് പ​ദ്ധ​തി കേ​ര​ള​ത്തി​ന്‍റെ ഈ ​മു​ന്നേ​റ്റ​ത്തി​നു കൂ​ടു​ത​ൽ ശ​ക്തി പ​ക​രും.

കെ​എ​സ്ഇ​ബി​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ൺ ക്ലീ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​നും (ഐ​സി​സി​ടി) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യി​ൽ ‘പി​എം ഇ-​ഡ്രൈ​വ് പ​ദ്ധ​തി​യോ​ട് ചേ​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ ഇ-​ട്ര​ക്ക് മേ​ഖ​ല​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു. മു​ന്നോ​ട്ടു​ള്ള പാ​ത​യി​ൽ ഏ​കോ​പ​നം കൈ​വ​രി​ക്കാ​നും, വെ​ല്ലു​വി​ളി​ക​ൾ വി​ല​യി​രു​ത്തി പ്ര​വ​ർ​ത്തി​ക്കാ​നും കേ​ര​ള​ത്തി​ലെ ഇ-​ട്ര​ക്ക് മേ​ഖ​ല​യു​ടെ വി​കാ​സം ല​ക്ഷ്യ​മി​ട്ടു പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​യ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന സ്വ​കാ​ര്യ ഭൂ​മി​ക​ളി​ൽ പി​എം ഇ-​ഡ്രൈ​വ് പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത് സു​ഗ​മ​മാ​ക്ക​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ഒ​രു വെ​ബ് പോ​ർ​ട്ട​ൽ വൈ​ദ്യു​ത മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ​എ​സ്ഇ​ബി വി​ക​സി​പ്പി​ച്ച ഈ ​പോ​ർ​ട്ട​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണ്.

Related posts

Leave a Comment