കോ​ട്ട​യ​ത്തെ കോ​ട്ട ത​ക​ർ​ന്ന​തെ​ങ്ങ​നെ? തോ​ല്‍​വി പ​ഠി​ക്കാ​ന്‍ പോ​ളി​റ്റ് ബ്യൂ​റോ നേ​താ​വും സ​ഖാ​ക്ക​ളും വ​രു​ന്നു; ദ്വി​ദി​ന ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ര​ണ്ട് ദി​വ​സം

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പുഫ​​ലം വി​​ല​​യി​​രു​​ത്താ​​ന്‍ സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി 22, 23 തീ​​യ​​തി​​ക​​ളി​​ല്‍ ചേ​​രും. പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. ബി​​ജു, കെ.​​കെ. ജ​​യ​​ച​​ന്ദ്ര​​ന്‍, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി​​മാ​​രോ​​ട് ബൂ​​ത്തു​​ത​​ല ക​​ണ​​ക്കു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. മൂ​​ന്നു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ വോ​​ട്ടിം​​ഗ് ശ​​ത​​മാ​​ന​​ത്തി​​ല്‍ വ​​ര്‍​ധ​ന​​യു​​ണ്ടാ​​യ​​താ​​യാ​​ണു വി​​ല​​യി​​രു​​ത്ത​​ല്‍. എ​​ന്നാ​​ല്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം കൂ​​ടി​​യാ​​യ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ മ​​ണ്ഡ​​ല​​ത്തി​​ലെ കു​​മ​​ര​​കം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നി​​ലെ തോ​​ല്‍​വി വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കും.

അ​​തി​​ര​​മ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​ന്‍ തി​​രി​​ച്ചു പി​​ടി​​ക്കാ​​നാ​​യ​​ത് നേ​​ട്ട​​മാ​​ണെ​​ങ്കി​​ലും മ​​ന്ത്രി​​യു​​ടെ മ​​ണ്ഡ​​ല​​ത്തി​​ലെ അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ല്‍ ബി​​ജെ​​പി ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ​​തും ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ള്‍ വ​​ര്‍​ധി​​ച്ച​​തും ച​​ര്‍​ച്ച​​യാ​​​കും.കു​​മ​​ര​​കം, പൊ​​ന്‍​കു​​ന്നം, തൃ​​ക്കൊ​​ടി​​ത്താ​​നം, വെ​​ള്ളൂ​​ര്‍ ജി​​ല്ലാ ഡി​​വി​​ഷ​​നു​​ക​​ളി​​ലെ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​ത്തി​​ല്‍ വി​​മ​​ര്‍​ശ​​ന​​മു​​ണ്ട്. കു​​മ​​ര​​ക​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍​പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു​​വി​​ന് ഒ​​ര​​വ​​സ​​രം​കൂ​​ടി ന​​ല്‍​കി​​യി​​രു​​ന്നെ​​ങ്കി​​ല്‍ വി​​ജ​​യി​​ക്കാ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ഭി​​പ്രാ​​യ​​മു​​ണ്ട്.

ജി​​ല്ല​​യി​​ലെ ഒ​​രു സം​​സ്ഥാ​​ന നേ​​താ​​വി​​ന്‍റെ ഇ​​ട​​പെ​​ട​​ലും താ​​ത്പ​​ര്യ​​വും ദോ​​ഷം ചെ​​യ്ത​​താ​​യി വി​​മ​​ര്‍​ശ​​ന​​മു​​ണ്ട്. മു​​ണ്ട​​ക്ക​​യം ഡി​​വി​​ഷ​​നി​​ല്‍ ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം കെ. ​​രാ​​ജേ​​ഷ് പ​​രാ​​ജയ​​പ്പെ​​ട്ട​​തി​​ലെ സ​​മു​​ദാ​​യ ധ്രു​​വീ​​ക​​ര​​ണം ആ​​ഴ​​ത്തി​​ല്‍ പ​​ഠി​​ക്കു​​ന്നു​​ണ്ട്. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ത്തി​​യി​​ട്ടും വി​​ജ​​യി​​ക്കാ​​നാ​​വാ​​ത്ത​​തി​​ല്‍ നേ​​താ​​ക്ക​​ള്‍​ക്കി​​ട​​യി​​ല്‍ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​മു​​ണ്ട്.

വൈ​​ക്കം, ഈ​​രാ​​റ്റു​​പേ​​ട്ട, ച​​ങ്ങ​​നാ​​ശേ​​രി, ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ തോ​​ല്‍​വി​​യും പ​​രി​​ശോ​​ധി​​ക്കും. ആ​​ര്‍​ക്കും ഭൂ​​രി​​പ​​ക്ഷ​​മി​​ല്ലാ​​ത്ത പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ എ​​ന്തു നി​​ല​​പാ​​ട് എ​​ന്ന​​തും പാ​​ലാ ഉ​​ള്‍​പ്പെ​​ടെ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ നി​​ല​​പാ​​ടും ഭ​​ര​​ണം ല​​ഭി​​ച്ച പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​യും ബ്ലോ​​ക്കി​​ലെ​​യും അ​​ധ്യ​​ക്ഷ​​ന്‍​മാ​രെ സം​​ബ​​ന്ധി​​ച്ചു​​ള്ള തീ​​രു​​മാ​​ന​​വും യോ​​ഗ​​ത്തി​​ലു​​ണ്ടാ​​കും.

Related posts

Leave a Comment