സ്ഥി​തി ഗു​രു​ത​രം! രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​ ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ്; ആശ്വാസ ശ്രമവുമായി റിസർവ് ബാങ്ക്…

മും​ബൈ: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ്. സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ർ​ബി​ഐ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്ക് 3.75% ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു. അ​തേ​സ​മ​യം റി​പ്പോ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല. ബാ​ങ്കു​ക​ൾ​ക്ക് 50,000 കോ​ടി രൂ​പ​യും ആ​ർ​ബി​ഐ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ണ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ഇ​ത്. നാ​ല് ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

വി​പ​ണി​യി​ല്‍ പ​ണ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, ബാ​ങ്കു​ക​ളി​ല്‍​നി​ന്നു​ള്ള വാ​യ്പാ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക, സാ​മ്പ​ത്തി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ക, വി​പ​ണി​യു​ടെ പ്ര​വ​ര്‍​ത്ത​നം സു​ഖ​മ​മാ​ക്കു​ക-​തു​ട​ങ്ങി​യ​വ​യി​ലൂ​ന്നി​യ ന​ട​പ​ടി​ക​ളാ​കും ഉ​ണ്ടാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ബാ​ർ​ഡ്, സി​ഡ്ബി, ദേ​ശീ​യ ഹൗ​സിം​ഗ് ബാ​ങ്ക് എ​ന്നി​വ​യ്ക്കും 50,000 കോ​ടി വീ​തം ന​ൽ​കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സ​മ​യ​ത്ത് ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ർ​ച്ചി​ൽ വാ​ഹ​ന വി​പ​ണി കു​ത്ത​നെ ഇ​ടി​ഞ്ഞു. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​പ​ണി​യി​ൽ പ​ണ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു ആ​വ​ശ്യാ​നു​സ​ര​ണം പ​ണം എ​ടി​എ​മ്മു​ക​ളി​ൽ നി​റ​യ്ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 60 ശ​ത​മാ​നം അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ 1.9 ശ​ത​മാ​നം സാ​ന്പ​ത്തി​ക വ​ള​ർ​ച്ച നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​തേ​സ​മ​യം 2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ രാ​ജ്യം 7.4ശ​ത​മാ​നം വ​ള​ര്‍​ച്ച​നേ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ജി 20 ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വ​ള​ർ​ച്ചാ നി​ര​ക്ക് ഇ​ന്ത്യ​ക്ക് ആ​യി​രി​ക്കു​മെ​ന്നും ശ​ക്തി​കാ​ന്ത ദാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സി​നെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment