അപ്പൊ ഒരു തീരുമാനമായില്ലേ..! ബസ് സമരം പിന്‍വലിച്ച രാഷ്ട്രദീപിക വാര്‍ത്ത ട്രോളന്മാര്‍ ഏറ്റെടുത്തു; ഐസിയു ഗ്രൂപ്പില്‍ മാത്രം കണ്ടത് ലക്ഷക്കണക്കിന് പേര്‍

ഒാ​രോ ദി​വ​സവും പു​തി​യ എ​ന്തു​ട്രോ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്ന ട്രോ​ള​ന്മാ​ർ കി​ട്ടി​യ ചാ​ക​ര​യാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്. ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തു​കൊ​ണ്ടൊ​ന്നു​മ​ല്ല ഈ ​പി​ൻ​വ​ലി​ക്ക​ൽ എ​ന്ന​താ​ണ് സ​മ​ര​ത്തെ അ​റ​ഞ്ചാം​പു​റ​ഞ്ചാം ട്രോ​ളാ​ൻ കാ​ര​ണം. വി​ദ്യാ​ർഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്കി​ന്‍റെ കാ​ര്യ​ത്തി​ലും മി​നി​മം ചാ​ർ​ജി​ന്‍റെ കാ​ര്യ​ത്തി​ലും സ​ർ​ക്കാ​ർ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യ്യാ​റാ​യി​ല്ല.

ഇ​തോ​ടെ ട്രോ​ള​ന്മാ​രി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ഭാ​ഗ​വും വൃ​ത്തി​യാ​യി ചെ​യ്തു. സ​മ​രം പി​ൻ​വ​ലി​ച്ച വാ​ർ​ത്ത രാ​ഷ്‌​ട്ര​ദീ​പി​ക അ​വ​ത​രി​പ്പി​ച്ച രീ​തി​യും ട്രോ​ള​ന്മാ​ർ​ക്ക് ഇ​ഷ്‌​ട​പ്പെ​ട്ടു. സ​മ​രം ഇ​ങ്ങ​നെ മു​ന്നോ​ട്ട് പോ​യി​രു​ന്നെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ട്ടേ​നെ എ​ന്നാ​ണ് പ്ര​ധാ​ന ക​ളി​യാ​ക്ക​ൽ. അ​തി​നു വേ​ണ്ടി​യാ​ണ​ത്രെ സ​ർ​ക്കാ​ർ സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പി​ച്ച​ത്.

ബ​സ് സ​മ​ര​ത്തി​നു ശേ​ഷം ജോ​ലി​ക്കെ​ത്തു​ന്ന ക​ണ്ട​ക്‌​ട​റു​ടെ​യും ഡ്രൈ​വ​റു​ടെ​യും അ​വ​സ്ഥ​യും സോ​ഷ്യ​ൽ മീ​ഡി​യ ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി പ​ണ്ടു​മു​ത​ലേ ട്രോ​ളന്മാ​രു​ടെ ഇ​ഷ്ട വി​ഷ​യ​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ ജീ​വ​ന​ക്കാ​ർ​ക്കും ആ​ന​വ​ണ്ടി​ക​ൾ​ക്കും രാ​ജ​കീ​യ പ​രി​വേ​ഷ​മാ​ണ് ട്രോ​ളന്മാ​ർ ചാ​ർ​ത്തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ്രൈ​വ​റ്റ് ബ​സു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി കോ​ടീ​ശ്വ​ര​രാ​യ​തു ത​ന്നെ കാ​ര​ണം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ട്രോ​ളു​ക​ൾ ക​ണ്ട​വ​ർ സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രെ നോ​ക്കി ചി​രി​ച്ചാ​ൽ അ​വ​രെ കു​റ്റം​പ​റ​യാ​ൻ സാ​ധി​ക്കി​ല്ല, അ​ത്ര ര​സ​ക​ര​മാ​ണ് ഒാ​രോ ട്രോ​ളും.

 

Related posts