കണക്കൂകൂട്ടൽ തെറ്റുമോ ..! രാവിലെ സ്വന്തം സ്കൂളിലെ പരീക്ഷയ്ക്ക് എത്തണം ഉച്ചയ്ക്ക് എസ്എസ്എൽസി പരീ‌ക്ഷ സെന്‍ററിലും; സമ യത്ത് എത്താൻ കഴിയുമോയെന്ന് ടീച്ചർമാർ

examമു​ക്കം: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30-ലേ​ക്ക് മാ​റ്റിവ​ച്ച ക​ണ​ക്ക്പ​രീ​ക്ഷ അ​ധ്യാ​പ​ക​ർ​ക്ക് ക​ടു​ത്ത പ​രീ​ക്ഷ​ണ​മാ​കും. ആ ​ദി​വ​സം ഹൈ​സ്കൂ​ളു​ക​ളി​ൽ രാ​വി​ലെ ഒ​ന്പ​തു  മു​ത​ൽ പ​രീ​ക്ഷാ​ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​മ​ത​ല​യു​ള്ള​താ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഡൂ​ട്ടി​യു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് വി​ന​യാ​കുന്ന​ത്. 30 ന് ​രാ​വി​ലെ  അ​ധ്യാ​പ​ക​ർ  8.30 നെ​ങ്കി​ലും സ്വ​ന്തം സ്കൂ​ളി​ൽ എ​ത്തേ​ണ്ടി വ​രും.

12-ന് ​ഉ​ത്ത​ര പേ​പ്പ​ർ ഏ​ൽ​പ്പിച്ച് 12.30 ഓ​ടെ സ്വ​ന്തം വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നു​തി​രി​ച്ച് എ​സ്എ​സ്എ​ൽ​സി ഡ്യൂ​ട്ടി​യു​ള്ള വി​ദ്യാ​ല​യ​ത്തി​ൽ എ​ത്ത​ണം.​ പ​ല​ർ​ക്കും മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം 20 ല​ധി​കം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്കൂ​ളി​ലാ​ണ് പ​രീ​ക്ഷ​ഡ്യൂ​ട്ടി ല​ഭി​ച്ചിരിക്കുന്നത്.

45 മി​നു​ട്ടി​ന​കം പ​രീ​ക്ഷ ഡ്യൂ​ട്ടി​യു​ള്ള സ്കൂ​ളി​ൽ എ​ത്തു​ക ഏ​റെ പ്ര​യാ​സ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​യു​ന്നു. യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ സ്വ​കാ​ര്യ ഗൈ​ഡ് മു​ത​ലാ​ളി​മാ​ർ​ക്ക് ചോ​ദ്യ​പേ​പ്പ​ർ നി​ർ​മാണം ന​ൽ​കു​ക​യും പേ​പ്പ​ർ ചോ​ർ​ന്ന​പ്പോ​ൾ അ​തി​ന്‍റെ ദു​രി​തം അ​ധ്യാ​പ​ക​രു​ടെ ത​ല​യി​ൽ കെ​ട്ടി​വയ്​ക്കു​ക​യും ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ന് ചേ​ർ​ന്ന​ത​ല്ലെന്ന് ഇ​വ​ർ പ​റ​യു​ന്നു.

Related posts