നിങ്ങള്‍ റെഡിമെയ്ഡ് ചപ്പാത്തികള്‍ ഉപയോഗിക്കുന്ന ആളാണോ… ഇക്കാര്യങ്ങളറിഞ്ഞാല്‍ പിന്നീടൊരിക്കലും നിങ്ങള്‍ റെഡിമെയ്ഡ് ചപ്പാത്തി കഴിക്കില്ല…

chappathy600ഇന്ന് മലയാളികള്‍ക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. ഉത്തരേന്ത്യക്കാരുടെ ഭക്ഷണമായ ചപ്പാത്തി പതിയെ  മലയാളികളെയും കീഴടക്കുകയായിരുന്നു. പഞ്ചാബ്,ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കാശ്മീര്‍ , ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ പുരാതനകാലം മുതല്‍ ഗോതമ്പ് ചപ്പാത്തി ശീലമാക്കിയവരാണ്. നമുക്ക് ഇവിടെ കേരളത്തില്‍ നല്ല ഗോതമ്പു കിട്ടാനില്ല. ഉത്തരേന്ത്യയില്‍ കിട്ടുന്ന തവിട്ടുനിറമുള്ള മുഴുത്ത ‘ സര്‍ബത്തി’ ഗോതമ്പ് കേരളത്തില്‍ ലഭ്യമല്ല. അവിടെ കിട്ടുന്ന മൂന്നാം തരം ഗോതമ്പാണു നമുക്കു കേരളത്തില്‍ ലഭിക്കുന്നത്. റേഷന്‍ കടകളില്‍ കിട്ടുന്നതാകട്ടെ ഉറുമ്പരിച്ച കെമിക്കല്‍ സ്‌പ്രേ ചെയ്ത ആര്‍ക്കും വേണ്ടാത്ത സാധനമാണ്.

അതായത്് സര്‍ബത്തി ഗോതമ്പ് പൊടിച്ചാല്‍ കിട്ടുന്ന മായമില്ലാത്ത സുലഭമായ ആട്ട നമുക്ക് ഇവിടെ കിട്ടുന്ന ഗോതമ്പില്‍ നിന്നു ലഭിക്കില്ല. അതുകൊണ്ട് അതില്‍ മൈദ മിക്‌സ് ചെയ്താണ് ഇവിടെ വില്‍ക്കുന്നത്. റേഷന്‍ കടകളില്‍ കിട്ടുന്ന ഗോതമ്പ് പൊടി ആ നിലവാരമുള്ളതാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി റെഡിമെയ്ഡ് ചപ്പാത്തിയാണ് കേരളത്തിലെ വിപണികളിലെ താരം. കുഴയ്‌ക്കേണ്ട,പരത്തേണ്ട, വെറുതെ കവറു പൊട്ടിച്ച് ചൂടാക്കിയെടുത്താല്‍ മതി.സൗകര്യപ്രദമായ ഈ ചപ്പാത്തികളാണ് ഇപ്പോള്‍ മലയാളികളുടെ അടുക്കളയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഈ റെഡിമെയ്ഡ് ചപ്പാത്തികള്‍ കഴിക്കുന്നവര്‍ മറ്റൊരു കാര്യം കൂടി അറിയുക. കാലാകാലങ്ങളായി മൂന്നുനേരവും ചപ്പാത്തികഴിക്കുന്ന ഉത്തരേന്ത്യന്‍ ജനങ്ങളില്‍ ആരും റെഡിമെയ്്ഡ് ചപ്പാത്തി വാങ്ങിക്കഴിക്കാറില്ല എന്നതാണ് പരമാര്‍ത്ഥം.എന്നാല്‍ ചുട്ടെടുക്കുന്ന ചപ്പാത്തി രണ്ടുദിവസം വരെ ഭദ്രമായി തുണികളില്‍ പൊതിഞ്ഞ് അവര്‍ യാത്രകളില്‍ ഉപയോഗിക്കാറുണ്ട്. റെഡിമെയിഡ് ചപ്പാത്തി അതുകൊണ്ടുതന്നെ അവിടെ പോപ്പുലറല്ല. കൂടാതെ നമ്മെപ്പോലെ അലസരുമല്ല അവര്‍.

നന്നായി ആഹാരം ആസ്വദിച്ചു കഴിക്കുന്ന പഞ്ചാബികള്‍ മൂന്നുനേരവും റൊട്ടിയാണ് കഴിക്കുന്നത്. അവരുടെ നാന്‍ ,തണ്ടൂര്‍,ഘീ റൊട്ടി, ചപ്പാത്തി,പറാട്ട ഒക്കെ അപ്പപ്പോള്‍ കുഴച്ചു തയ്യാറാക്കുന്ന ആട്ടയില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ബാസി ആട്ട ( കുഴച്ച പഴയ ആട്ട)അവര്‍ കഴിക്കാറില്ല. അതുകൊണ്ടു തന്നെ റെഡി മെയിഡ് ചപ്പാത്തി അവിടെ പോപ്പുലര്‍ അല്ല. എന്നാല്‍ പായ്ക്കറ്റില്‍ കിട്ടുന്ന എന്തും അമൃതായി കരുതുന്ന മലയാളികളെ ചപ്പാത്തിയില്‍ വീഴ്്ത്തിയതാണ് ബിസിനസുകാരുടെ മിടുക്ക്.

”ഗോതമ്പ് മാവ് വെള്ളം ചേര്‍ത്തു ചപ്പാത്തിക്കായി കുഴച്ചു പതം വരുത്തി മാറ്റി വയ്ക്കുക. കൂടുതല്‍ സമയം വേണ്ട 15 മിനിട്ട് കഴിയുമ്പോള്‍ അതിന്റെ നിറം മാറുന്നു. സമയം കൂടുന്നതനുസരിച്ച് അതിന്റെ നിറം കൂടുന്നു. ഫംഗസ് (പൂപ്പല്‍) രൂപപ്പെടുന്നത് മൂലമാണിത്. പിന്നീട് അതിനു സത്യത്തില്‍ചപ്പാത്തിയുടെ നിറവും ഗുണവും ഇല്ലാതാകുന്നു.പരത്തി വച്ചിരുക്കുന്ന പായ്ക്കറ്റില്‍ പൊതിഞ്ഞ ചപ്പാത്തിയുടെ നിറവും നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ നിറവും ഒത്തുനോക്കുക.സത്യം ബോദ്ധ്യമാകും”

കേരളത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടക്കാത്തതാണ് തട്ടിപ്പുകാര്‍ക്ക് വളമാവുന്നത്. ഗള്‍ഫില്‍ കിട്ടുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ചോളത്തില്‍ നിന്നുണ്ടാക്കുന്ന പാകം ചെയ്ത “കുബ്ബൂസ്” ഉടനടി ഉപയോഗി ക്കണമെന്നാണു നിര്‍ദ്ദേശം. അതു സൂക്ഷിക്കുന്നതു പ്രത്യേക സംവിധാനത്തിലുമാണ്. എന്നാല്‍ ഇവിടെ ചപ്പാത്തി സൂക്ഷിക്കുന്നതു തുറസ്സായ കാറ്റും വെയിലും കൊള്ളുന്ന സ്ഥലത്ത്. വെള്ളം ചേര്‍ത്തു കുഴച്ചുണ്ടാക്കുന്ന ചപ്പാത്തി പാകം ചെയ്യാതെ എത്ര മണിക്കൂര്‍ നിറ വ്യത്യാസം വരാതെ സൂക്ഷിക്കാം… ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ദിവസം.അതിനപ്പുറം അതു സൂക്ഷിക്കാന്‍ കഴിയില്ല.

എന്നാല്‍ ഇവിടെ വില്‍പ്പനയ്ക്കായി ആഴ്ചകളോളം അതു കടകളില്‍ ഇരിക്കുന്നു. എന്തായാലും നല്ല നിലവാരമുള്ള ഗോതമ്പുപൊടി വാങ്ങി അന്നത്തെ ആവശ്യത്തിനുള്ള മാവ് കുഴച്ച് ചൂടോടെ സ്വയം ചപ്പാത്തി പരത്തി ചുട്ടെടുത്തു കഴിക്കുക. റെഡിമെയ്ഡ് ചപ്പാത്തികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക. അത് തന്നെയാണ് ആരോഗ്യത്തിനു നല്ലത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതിനാല്‍ നമ്മുടെ ആരോഗ്യം സംരക്ഷിക്കണമെങ്കില്‍ നമ്മള്‍ തന്നെ ശ്രദ്ധിക്കണമെന്നു ചുരുക്കം.

Related posts