പാ​ർ​ല​മെ​ന്‍റിൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് സെ​ന​റ്റ​ർ ഫാ​ത്തി​മ പെ​യ്‌​മാൻ; ‘പീ​ക്ക്-​എ-​ബൂ’ ക​ളി​ക്കു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ദൃ​ശ്യം വൈ​റ​ൽ

പാ​ർ​ല​മെ​ന്‍റി​ലെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ ആ​റ് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ച് സം​സാ​രി​ക്കു​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ സെ​ന​റ്റ​റു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. സെ​ന​റ്റ​ർ പ്ര​സം​ഗി​ക്കു​മ്പോ​ൾ പി​ന്നി​ലി​രു​ന്ന മ​റ്റൊ​രു സെ​ന​റ്റ​ർ കു​ഞ്ഞി​നൊ​പ്പം ‘പീ​ക്ക്-​എ-​ബൂ’ ക​ളി​ക്കു​ന്ന ഹൃ​ദ്യ​മാ​യ നി​മി​ഷ​വും വീ​ഡി​യോ​യി​ലു​ണ്ട്.

വെ​സ്റ്റേ​ൺ ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര സെ​ന​റ്റ​ർ ഫാ​ത്തി​മ പെ​യ്‌​മാ​നാ​ണ് ന​വം​ബ​ർ 25-ന് ​ന​ട​ന്ന സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​നി​ടെ മ​ക​ൾ അ​ലി​യാ​യെ കൈ​യി​ലേ​ന്തി സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. ഡി​സ്പാ​ച്ച് ബോ​ക്സി​ന് സ​മീ​പം നി​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യും ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മാ​തൃ​ത്വ​വും രാ​ഷ്ട്രീ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ഈ ​അ​പൂ​ർ​വ കാ​ഴ്ച വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും കൗ​തു​ക​ത്തി​നും വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

സ​മ്മേ​ള​ന​ത്തി​നി​ടെ ഫാ​ത്തി​മ പെ​യ്‌​മാ​ന് പി​ന്നി​ലി​രു​ന്ന സ്വ​ത​ന്ത്ര സെ​ന​റ്റ​ർ ലി​ഡി​യ തോ​ർ​പ്പ് കു​ഞ്ഞി​നോ​ട് സം​സാ​രി​ക്കു​ക​യും ‘പീ​ക്ക്-​എ-​ബൂ’ ക​ളി​ക്കു​ക​യും ചെ​യ്ത​താ​ണ് മ​റ്റൊ​രു കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച. പാ​ർ​ല​മെ​ന്‍റി​ലെ ഗൗ​ര​വ​മേ​റി​യ ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ ഈ ​സ്നേ​ഹ​പ്ര​ക​ട​നം സ​ഭ​യ്ക്ക് ഒ​രു ല​ഘു​നി​മി​ഷം സ​മ്മാ​നി​ച്ചു. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ഈ ​ദൃ​ശ്യ​ങ്ങ​ളും വ​ലി​യ തോ​തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ക​ടു​ത്ത തൊ​ഴി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ഞ്ഞി​ന്‍റെ പ​രി​ച​ര​ണം കൂ​ടി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ അ​മ്മ​മാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളി​ലേ​ക്കാ​ണ് ഈ ​സം​ഭ​വം വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ പ്ര​സ​വി​ക്കു​ന്ന വെ​സ്റ്റേ​ൺ ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ സെ​ന​റ്റ​ർ എ​ന്ന ച​രി​ത്ര​നേ​ട്ടം ഫാ​ത്തി​മ പെ​യ്‌​മാ​ന് സ്വ​ന്ത​മാ​ണ്. മു​ൻ​പും കു​ഞ്ഞി​നെ സെ​ന​റ്റ് ചേം​ബ​റി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള അ​വ​ർ, മാ​തൃ​ത്വം, പ്ര​സ​വാ​ന​ന്ത​ര വീ​ണ്ടെ​ടു​ക്ക​ൽ, പ്ര​സ​വ​ശേ​ഷം ജോ​ലി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സ​ഭ​യി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്.

സ​ഭാ ന​ട​പ​ടി​ക​ൾ​ക്കി​ടെ കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ക്കാ​നും മു​ല​യൂ​ട്ടാ​നും സെ​ന​റ്റ​ർ​മാ​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി അ​നു​മ​തി ന​ൽ​കു​ന്ന ച​ട്ട​ങ്ങ​ൾ ഓ​സ്‌​ട്രേ​ലി​യ​ൻ പാ​ർ​ല​മെ​ന്റി​ലു​ണ്ട്. കു​ഞ്ഞു​ങ്ങ​ളി​ൽ നി​ന്ന് വേ​ർ​പി​രി​യാ​തെ ത​ന്നെ പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഈ ​നി​യ​മം മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്നു.

 

 

Related posts

Leave a Comment