എന്റെ ഭാര്യയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? റെഡ് കാര്‍പ്പറ്റില്‍ അവള് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ? റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കുന്നതാണ് എനിക്ക് ഏറ്റവും ഭയമുളള കാര്യം. അവള് കൂടെയുണ്ടെങ്കില്‍ അങ്ങേയറ്റം പേടിയാണ്. അവരെല്ലാം പ്രൊഫഷണലുകളാണ്, അക്കാര്യത്തില്‍ അവര്‍ മികച്ചവരാണ്. ഞാന്‍ ഒരു മരക്കട്ട പോലെയാണ്. എന്തുചെയ്യണമെന്നറിയില്ല.
കൈ പോക്കറ്റിലിടണോ എന്നൊക്കെ ആലോചിക്കും. ഞാന്‍ അസ്വസ്ഥനാവും. എന്റെ അവസ്ഥ കാണുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഒരിക്കല്‍ക്കൂടി നന്നായി ചിരിക്കാനൊക്കെ ആവശ്യപ്പെടാറുണ്ട്.
അത്തരമൊരു അവസരത്തില്‍ ഞാന്‍ ദേഷ്യത്തിലാണെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഞങ്ങള്‍ എന്തു തെറ്റാണു ചെയ്തത്, നിങ്ങള്‍ക്കെന്താണ് ഇത്ര നീരസം എന്ന് അവര്‍ ചോദിച്ചിരുന്നു. അവരോട് സോറി പറഞ്ഞാണ് ഞാന്‍ അവിടെനിന്ന് പോയത്. –അഭിഷേക് ബച്ചൻ
