ഓ​റി​യോ​ൺ പേ​ട​കം ഭൂ​മി​യു​മാ​യു​ള്ള ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു

ഫ്ളോ​റി​ഡ: അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷം ച​ന്ദ്ര​നി​ലേ​ക്കു​ള്ള മ​നു​ഷ്യ​സ​ഞ്ചാ​ര​ത്തി​ൽ നി​ർ​ണാ​യ​ക​ഘ​ട്ടം പി​ന്നി​ട്ട് ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യം. ച​ന്ദ്ര​ന്‍റെ മ​റു​വ​ശ​ത്തു സ​ഞ്ച​രി​ക്ക​വെ ഏ​ക​ദേ​ശം 40 മി​നി​റ്റോ​ളം ഭൂ​മി​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യ പേ​ട​കം, വീ​ണ്ടും വി​ജ​യ​ക​ര​മാ​യി സി​ഗ്ന​ലു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു. ഭൂ​മി​യി​ൽ​നി​ന്ന് ഇ​തു​വ​രെ​യെ​ത്താ​ത്ത ദൂ​ര​ത്തി​ലാ​ണ് ആ​ർ​ട്ടെ​മി​സ് 2 സം​ഘം ഇ​പ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്.

1970-ൽ ​അ​പ്പോ​ളോ 13 ദൗ​ത്യം സ്ഥാ​പി​ച്ച റെ​ക്കോ​ർ​ഡാ​ണ് ആ​ർ​ട്ടെ​മി​സ് 2 സം​ഘം മ​റി​ക​ട​ന്ന​ത്. ഭൂ​മി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 2,52,760 മൈ​ൽ (4,06,778 കി​ലോ​മീ​റ്റ​ർ) അ​ക​ലെ എ​ത്തി​യ​തോ​ടെ ബ​ഹി​രാ​കാ​ശ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ദൂ​ര​മെ​ന്ന നേ​ട്ടം ഈ ​ദൗ​ത്യ​ത്തി​നു സ്വ​ന്ത​മാ​യി.”വ​രും ത​ല​മു​റ​ക​ൾ​ക്ക് ഈ ​റി​ക്കാ​ർ​ഡ് വെ​ല്ലു​വി​ളി​യാ​ക​ട്ടെ’ എ​ന്നാ​ണ് ടീ​മി​ലെ ക​നേ​ഡി​യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ജെ​റ​മി ഹാ​ൻ​സെ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്.
റോ​ബോ​ട്ടു​ക​ൾ അ​യ​ച്ച ചി​ത്ര​ങ്ങ​ളി​ലൂ​ടെ മാ​ത്രം നാം ​ക​ണ്ടി​രു​ന്ന ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തെ മ​നു​ഷ്യ​ന്‍റെ ക​ണ്ണു​ക​ളി​ലൂ​ടെ സം​ഘം വി​ശ​ദീ​ക​രി​ച്ചു. ച​ന്ദ്ര​നി​ലെ പ​ക​ലും രാ​ത്രി​യും വേ​ർ​തി​രി​ക്കു​ന്ന “ടെ​ർ​മി​നേ​റ്റ​ർ’ രേ​ഖ​യെ​ക്കു​റി​ച്ചും, പ്ര​കാ​ശ​മേ​റ്റ ക്രേ​റ്റ​റു​ക​ളെ​ക്കു​റി​ച്ചും വി​ക്ട​ർ ഗ്ലോ​വ​റും ക്രി​സ്റ്റീ​ന കോ​ച്ചും ന​ൽ​കി​യ വി​വ​ര​ണ​ങ്ങ​ൾ ശാ​സ്ത്ര​ലോ​ക​ത്തെ ആ​വേ​ശം കൊ​ള്ളി​ച്ചു.

ദൂ​ര​പ​രി​ധി മ​റി​ക​ട​ന്ന​തി​നു പി​ന്നാ​ലെ തി​ക​ച്ചും വൈ​കാ​രി​ക​മാ​യ നി​മി​ഷ​ങ്ങ​ൾ​ക്കും നാ​സ സാ​ക്ഷ്യം​വ​ഹി​ച്ചു. പേ​ട​ക​ത്തി​ന്‍റെ വി​ളി​പ്പേ​രാ​യ “ഇ​ന്‍റ​ഗ്രി​റ്റി’ എ​ന്ന​ത് ഒ​രു ഗ​ർ​ത്ത​ത്തി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.കൂ​ടാ​തെ, ദൗ​ത്യ​ത്തി​ന്‍റെ ക​മാ​ൻ​ഡ​റാ​യ റീ​ഡ് വൈ​സ്മാ​ന്‍റെ അ​ന്ത​രി​ച്ച ഭാ​ര്യ​യു​ടെ സ്മ​ര​ണ​യ്ക്കാ​യി മ​റ്റൊ​രു ഗ​ർ​ത്ത​ത്തി​ന് “ക​രോ​ൾ’ എ​ന്നു പേ​രി​ടാ​നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച ക​രോ​ളി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഹൂ​സ്റ്റ​ണി​ലെ മി​ഷ​ൻ ക​ൺ​ട്രോ​ൾ ഒ​രു നി​മി​ഷം മൗ​നം ആ​ച​രി​ക്കു​ക​യും ചെ​യ്തു.
റീ​ഡ് വൈ​സ്മാ​ൻ, വി​ക്ട​ർ ഗ്ലോ​വ​ർ, ക്രി​സ്റ്റീ​ന കോ​ച്ച്, ജെ​റ​മി ഹാ​ൻ​സെ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​നി നാ​ലു ദി​വ​സ​ത്തെ മ​ട​ക്ക​യാ​ത്ര​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ച​ന്ദ്ര​നെ വ​ലം​വ​ച്ചു ഭൂ​മി​യി​ലേ​ക്കു തി​രി​ക്കു​ന്ന ഫ്രീ ​റി​ട്ടേ​ൺ ട്രാ​ജ​ക്ട​റി​യി​ലൂ​ടെ​യാ​ണ് ഓ​റി​യോ​ൺ പേ​ട​കം സ​ഞ്ച​രി​ക്കു​ന്ന​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ ച​ന്ദ്ര​നു പി​ന്നി​ൽ സൂ​ര്യ​ൻ മ​റ​യു​ന്ന സൗ​ര​യൂ​ഥ പ്ര​തി​ഭാ​സ​ത്തി​നും സ​ഞ്ചാ​രി​ക​ൾ സാ​ക്ഷ്യം വ​ഹി​ക്കും.

Related posts

Leave a Comment