ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടേ​യും ഉമ്മൻചാണ്ടിയുടെയും ചി​ത്ര​ങ്ങ​ൾ ശ​വ​പ്പെ​ട്ടി​യി​ലാ​ക്കി റീ​ത്തു​വ​ച്ച നി​ല​യി​ൽ കണ്ടസംഭവം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടേ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടേ​യും ചി​ത്ര​ങ്ങ​ൾ ശ​വ​പ്പെ​ട്ടി​യി​ലാ​ക്കി റീ​ത്തു​വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ്.

ഇ​തി​നു പു​റ​മെ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി ഓ​ഫീ​സി​നു ചു​റ്റി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ പ​രി​ശോ​ധി​ച്ച് സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​ണു നേ​താ​ക്ക​ളു​ടെ നീ​ക്കം.

Related posts