സ്കൂൾ ബസിൽ  പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം;   ചോദ്യം ചെയ്ത  ബസ് ഡ്രൈവർക്ക്  ക്രൂരമർദനം

വി​ഴി​ഞ്ഞം:​ സ്കൂ​ൾ വാ​ഹ​ന​ത്തി​ലെ പെ​ൺ​കു​ട്ടി​യെ ഗ്ലാ​സി​നി​ട​യി​ലൂ​ടെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ്ദ​നം. സംഭവത്തിൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെടുത്തു. ​ ബി​നു(35) എന്ന സ്കൂൾ ബസ് ഡ്രൈവർക്കാണ് മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.​

ഇ​ന്ന​ലെ വൈ​കി​ട്ട് 4.30ന് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി മു​ല്ലൂ​ർ ക​ലു​ങ്ക് ന​ട​യി​ൽ എ​ത്തി​യ വ​ണ്ടി​യി​ൽ നി​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്കുകളിലെത്തി യ ആ​റം​ഗ സം​ഘ​ത്തി​ലൊ​രു​വ​ൻ ബ​സി​ന്‍റെ ഗ്ലാ​സി​നി​ട​യി​ലു​ടെ പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു.​

ഇ​ത് ക​ണ്ട ഡ്രൈ​വ​ർ ബ​സ് റോ​ഡ​രി​കി​ൽ ഒ​തു​ക്കി​യ​തി​നു ശേ​ഷം സം​ഘ​ത്തെ ചോ​ദ്യം ചെ​യ്തു.തുടർന്ന് സം​ഘം ബ​സി​നു​ള്ളി​ൽ ക​യ​റി ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച​തി​നു ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ബി​നു​വി​നെ വി​ഴി​ഞ്ഞം സി.​എ​ച്ച് സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ എ​ൻ.​ഷി​ബു പ​റ​ഞ്ഞു.

Related posts