കഴിഞ്ഞതൊക്കെയെന്ത്? രാജ്യത്ത് വീണ്ടും ജിയോ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി മുകേഷ് അംബാനി! നടുക്കത്തില്‍ ഇതര ടെലികോം, സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍

ജിയോ രാജ്യത്ത് അവതരിപ്പിച്ചപ്പോള്‍ അതൊരു തരംഗം തന്നെയായിരുന്നു. ഒരു ജിബി ഡാറ്റയ്ക്ക് 200ഉം 300ഉം വരെ രൂപ നല്‍കി ഒരു മാസം ഇന്റര്‍നെറ്റ് കഷ്ടിച്ച് ഉപയോഗിച്ചിരുന്നവര്‍ക്കിടയിലേക്കാണ് ഒരു ദിവസം ഒരു ജിബി അതും സൗജന്യമായി നല്‍കി ജിയോ രാജ്യത്തെ ടെലികോം വിപണിയെ ഞെട്ടിച്ചത്.

മറ്റ് ടെലികോം കമ്പനികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും വീണ്ടും തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് മുകേഷ് അംബാനി എന്നാണിപ്പോള്‍ പുറത്ത് വരുന്ന സൂചന. ഇത്തവണ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ കൈവെയ്ക്കാനാണ് മുകേഷ് അംബാനി ഒരുങ്ങുന്നതെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ശരാശരി ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ചൈനീസ് കമ്പനികള്‍ കീഴടക്കിയിരിക്കുന്ന ഇന്ത്യന്‍ വിപണിയെ ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി തിരിച്ചു പിടിക്കാനാണ് അംബാനിയുടെ നീക്കം. കരാറടിസ്ഥാനത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനി ഫ്ളെക്സുമായി മുകേഷ് അംബാനിയുടെ കമ്പനി ചര്‍ച്ച തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അംബാനി പുതിയ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്ഫോണും അതോടൊപ്പം ഡാറ്റയും നല്‍കുമ്പോള്‍ വിപണിയില്‍ വീണ്ടുമൊരു വിപ്ലവമുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ഇതിനെ കുറിച്ച് വിലയിരുത്തുന്നത്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വെച്ച് തന്നെ ഫോണുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി നീക്കം. ഫോണുകള്‍ വന്‍ വിലക്കുറവിലൂടെ നല്‍കാമെന്നതാണ് ഇതിന്റെ ഗുണം. ഏറെ നടുക്കവും കോളിളക്കവും സൃഷ്ടിക്കുന്നതാവും ഫീച്ചര്‍ ഫോണുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന് 700 കോടി രൂപയാണ് അംബാനി പൊടിച്ചത്.

Related posts