പ​ട​യൊ​രു​ക്കവുമായി രമേശ് ചെന്നിത്തല..!  കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വ​ഞ്ച​ന​യ്ക്കെ​തി​രേ ജാ​ഥയുമായി പ്രതിപക്ഷനേതാവ്

പാ​ല​ക്കാ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വ​ഞ്ച​ന​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​ന് മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ട​യൊ​രു​ക്കം ജാ​ഥ​യ്ക്ക് ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ല്കാ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

13ന് ​രാ​വി​ലെ ഒ​ന്പ​തി​നു ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ജി​ല്ലാ​നേ​താ​ക്ക​ൾ ജാ​ഥ​യെ സ്വീ​ക​രി​ക്കും. ആ​ദ്യ​സ്വീ​ക​ര​ണ​യോ​ഗം രാ​വി​ലെ പ​ത്തി​ന് മ​ണ്ണാ​ർ​ക്കാ​ടാ​ണ്. രാ​വി​ലെ 11ന് ​ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​രി​ന്പു​ഴ കോ​ട്ട​പ്പു​റ​ത്തും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ല്ല​ടി​ക്കോ​ട്ടും നാ​ലി​ന് പാ​ല​ക്കാ​ട് മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം സം​യു​ക്ത​മാ​യി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും സ്വീ​ക​ര​ണം ന​ല്കും.

അ​ഞ്ചി​ന് ചി​റ്റൂ​രി​ൽ 13-ലെ ​പ​രി​പാ​ടി സ​മാ​പി​ക്കും.14ന് ​രാ​വി​ലെ പ​ത്തി​നു തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വ​ട​ക്ക​ഞ്ചേ​രി​യി​ലും 11ന് ​നെ·ാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം കൊ​ല്ല​ങ്കോ​ട്ടും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ല​ത്തൂ​രി​ലും നാ​ലി​ന് ഷൊ​ർ​ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം കു​ള​പ്പു​ള്ളി ജം​ഗ്ഷ​നി​ലും അ​ഞ്ചി​ന് പ​ട്ടാ​ന്പി നി​യോ​ജ​ക​മ​ണ്ഡ​ലം മേ​ലേ​പ​ട്ടാ​ന്പി​യി​ലും സ്വീ​ക​ര​ണം ന​ല്കും.

വൈ​കു​ന്നേ​രം ആ​റി​ന് തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കൂ​റ്റ​നാ​ട് ന​ല്കു​ന്ന സ്വീ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ പ​രി​പാ​ടി സ​മാ​പി​ക്കും.ജ​വ​ഹ​ർ​ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ എം​പി വി.​എ​സ്.​വി​ജ​യ​രാ​വ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts