സ​മ​കാ​ലീ​ന ഹി​ന്ദി ക​വി​ത​യി​ല്‍ ഡോ​ക്ട​റേ​റ്റ് ; അ​ട്ട​പ്പാ​ടി​ക്ക് അ​ഭി​മാ​ന​മാ​യി ഷോ​ള​യൂ​ര്‍ ര​ങ്ക​സ്വാ​മി

അ​ഗ​ളി: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നും സ​മ​കാ​ലീ​ന ഹി​ന്ദി ക​വി​ത​യി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി പ​ട്ടി​കവ​ര്‍​ഗ​ക്കാ​ര​നാ​യ ഷോ​ള​യൂ​ര്‍ ര​ങ്ക​സ്വാ​മി അ​ട്ട​പ്പാ​ടി​യു​ടെ അ​ഭി​മാ​ന​മാ​യി.

അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ല്‍ പ​രേ​ത​നാ​യ വ​സ​ന്തം​ വീ​ട്ടി​ല്‍ ന​ഞ്ച​പ്പ​ന്‍ – ക​ണ്മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ര​ങ്ക​സ്വാ​മി.​ അ​ട്ട​പ്പാ​ടി രാ​ജീ​വ്ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളജി​ല്‍ ഹി​ന്ദി വി​ഭാ​ഗം ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കിവ​രി​ക​യാ​ണി​പ്പോ​ള്‍.​

ര​ങ്ക​സ്വാ​മി​യു​ടെ ബാ​ല്യ​കാ​ല​ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​യി​രു​ന്നു. കൊ​ടും​പ​ട്ടി​ണി​മൂ​ലം നാ​ലാം ക്ലാ​സി​ല്‍ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​ന്ന ര​ങ്ക​സ്വാ​മി ദു​ര്‍​വി​ധി​ക​ളോ​ടു പ​ട​വെ​ട്ടി​യാ​ണ് ഈ ​തി​ള​ക്ക​മേ​റി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

അ​മ്മാ​വന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ പ​റ​മ്പി​ലെ ചെ​റി​യ ഷെ​ഡി​ല്‍ താ​മ​സ​മാ​ക്കി​യ ര​ങ്ക​സ്വാ​മി​ക്ക് അ​മ്മാ​വ​ന്‍റെ മ​ക​ന്‍ രാ​മ​ന്‍​കു​ട്ടി​യാ​ണ് പു​ന​ര്‍​പ​ഠ​നം ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത് . ഇ​തി​നി​ടെ അ​ച്ഛ​നും മ​ര​ണ​പ്പെ​ട്ടു.​ ത​ന്‍റെ തു​ട​ര്‍​ന്നു​ള്ള എ​ല്ലാ പ​ഠ​ന​ത്തി​നും സ​ഹാ​യം ന​ല്‍​കി​യ​ത് രാ​മ​ന്‍​കു​ട്ടി​യേ​ട്ട​നാ​ണെ​ന്നു ര​ങ്ക​സ്വാ​മി അ​നു​സ്മ​രി​ക്കു​ന്നു.

ഷോ​ള​യൂ​ര്‍ ഗ​വ.​ ട്രൈ​ബ​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍നിന്ന് എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ച്ചശേ​ഷം വ​യ​നാ​ട് എംആ​ര്‍എ​സ് സ്‌​കൂ​ളി​ല്‍നിന്നു പ്ല​സ്ടു പാ​സാ​യി.​ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ളജി​ല്‍നി​ന്നും ബി​എ ഹി​ന്ദി 2010, കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നും ഹി​ന്ദി എം​എ, പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സ​്‌ലേ​ഷ​ന്‍ ഹി​ന്ദി, യു​ജി​സി നെ​റ്റ്, എ​ന്നി​ങ്ങ​നെ വി​ദ്യാ​ഭ്യാ​സം ക​ര​സ്ഥ​മാ​ക്കി.

കോ​യ​മ്പ​ത്തൂ​ര്‍ എ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കു​പ്പു​സ്വാ​മി – രാ​ജാ​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ​ബോ​ട്ട​ണി ബി​എ​ഡ് ബി​രു​ദധാ​രി​യാ​യ ന​വീ​തയാ​ണ് ഭാ​ര്യ. അ​ങ്ക​ണ​വ​ടി വ​ര്‍​ക്ക​റാ​യ കു​മാ​രി, സ​രോ​ജി​നി എ​ന്നി​വ​ര്‍ സ​ഹോ​ദ​രി​ക​ളാ​ണ്.

Related posts

Leave a Comment