ചൈനയില്‍ നിന്നും അവന്‍ എത്തി! കേരളത്തില്‍ അവനെ കണ്ടെത്തുന്നത് ആദ്യമായി

മു​ക്കം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി. അ​ധ്യാ​പ​ക​നും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ മു​ക്കം സ്വ​ദേ​ശി അ​നൂ​പ് മു​ത്തേ​രി​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ല​ത്ത് നി​ന്ന് അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

2013ൽ ​ത​മി​ഴ്നാ​ട്ടി​ലെ കോ​തം​കു​ളം പ​ക്ഷി​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ​ത​ന്നെ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ട​ത്. കി​ഴ​ക്ക​നേ​ഷ്യ​യി​ൽ കാ​ണു​ന്ന ശു​ദ്ധ​ജ​ല പ​ക്ഷി​യാ​ണി​ത്. ഇ​ന്ത്യ​ൻ കു​ള​ക്കൊ​ക്കു​മാ​യി ഇ​തി​ന് നി​ര​വ​ധി സാ​മ്യ​ത​ക​ളു​ണ്ട്.

47 സെ​ന്‍റി മീ​റ്റ​ർ നീ​ള​വും വെ​ള്ള ചി​റ​കു​ക​ളും അ​ഗ്രം ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ഞ്ഞ കൊ​ക്കും മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ക​ണ്ണു​ക​ളും കാ​ലു​ക​ളു​മാ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നു​ള്ള​ത്. ആ​റു​വ​ർ​ഷ​മാ​യി വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നൂ​പ് മ​ല​യ​മ്മ എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്.

Related posts

Leave a Comment