ഇടിവെട്ട് വീഡിയോ ബ്ലോഗുമായി രഞ്ജിനി ഹരിദാസ് ! സൂപ്പര്‍ അവതാരകയുടെ പുതിയ ബ്ലോഗിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഒരൊറ്റ റിയാലിറ്റിഷോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. വാചകമടിയിലൂടെ ആളുകളെ കൈയ്യിലെടുക്കാനുള്ള കഴിവാണ് രഞ്ജിനിയെ വ്യത്യസ്ഥയാക്കുന്നത്. താരത്തിന് ആരാധകരെ നേടിക്കൊടുക്കുന്നതും ഈ മികവാണ്. പല സാമൂഹ്യവിഷയങ്ങളിലും രഞ്ജിനി സ്വന്തം അഭിപ്രായം അറിയിക്കാറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്.

ഇപ്പോഴിതാ യുട്യൂബിലൂടെ സ്വന്തം വീഡിയോ-ബ്ലോഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് രഞ്ജിനി. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ടീസറിലൂടെയാണ് രഞ്ജിനി ആരാധകരെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വ്‌ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല. ‘ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’, എന്നാണ് ടീസറിനൊപ്പം രഞ്ജിനി കുറിച്ചത്. എന്നാല്‍ ഒപ്പം ഷെയര്‍ ചെയ്തിരിക്കുന്ന ടാഗുകളില്‍ നിന്ന് യാത്രയ്ക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആണെന്നാണ് സൂചന.

Related posts