ആ​ർ​എ​സ്എ​സ് നേ​താ​വ്  വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്; നിയന്ത്രണം വിട്ടകാർ റോഡിൽ തലകീഴായി മറിഞ്ഞു

കൂ​ത്തു​പ​റ​മ്പ്: ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി സ​ഞ്ച​രി​ച്ച ബൊ​ലേ​റോ ജീ​പ്പ് ക​തി​രൂ​രി​ന​ടു​ത്ത് ആ​റാം മൈ​ലി​ൽ വച്ച് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്കും ഗ​ൺ​മാ​ൻ അ​രു​ണി (30) നും ​പ​രി​ക്കേ​റ്റു. ത​ല​യ്ക്കും പു​റ​ത്തും പ​രി​ക്കേ​റ്റ വ​ത്സ​ൻ തി​ല്ല​ങ്കേ​രി​യെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചെ​റി​യൊ​രു ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​മാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് റൂ​മി​ലേ​ക്ക് മാ​റ്റി. ഗ​ൺ​മാ​ൻ അ​രു​ണി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. ഡ്രൈ​വ​ർ ര​ജി​ത്ത് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ചെ 4.45 ഓ​ടെ​യാ​ണ് സം​ഭ​വം.​ ആ​റാം മൈ​ൽ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ നി​ന്ന് കൊ​ല്ല​ത്തെ പ​രി​പാ​ടി​യി​ൽ പോ​കാ​നാ​യി ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു വ​ത്സ​ൻ തി​ല്ല​ങ്കേ​രി. ഹൈ​വേ പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് പ​രി​ക്ക് പ​റ്റി​യ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Related posts