ഞങ്ങള്‍ മൂന്നു വര്‍ഷമായി പ്രണയിക്കുന്നു, എന്നാല്‍ അയാളെ വിവാഹം കഴിക്കാന്‍ താല്പര്യമില്ല, എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പ്രണയം മാത്രമാണ്, രഞ്ജിനിയുടെ പ്രണയ വെളിപ്പെടുത്തല്‍ ഇങ്ങനെ

അവതാരകയായ രഞ്ജിനി ഹരിദാസ് വിവാദങ്ങളുടെ തോഴിയാണ്. മലയാള ടിവി ചാനലുകൡ തിളങ്ങി നിന്നപ്പോഴും രഞ്ജിനി പലപ്പോഴും വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തെങ്കിലും പാതിവഴിയില്‍ പുറത്തായി. ഇപ്പോഴിതാ തന്റെ പ്രണയത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍.

എനിക്കൊരു പ്രണയമുണ്ട്. ഞങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പ്രണയം മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് കഴിയില്ല. അഥവാ വിവാഹം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതുവരെ വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

ഞാന്‍ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന വ്യക്തിയാണ്. എനിക്ക് ഇമോഷനുകളൊക്കെ എക്‌സ്ട്രീം ലെവലില്‍ ആണ്. ബന്ധങ്ങളില്‍ സത്യസന്ധയാവണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് ഉള്ള ബന്ധങ്ങളൊക്കെ നന്നായി സൂക്ഷിക്കും. എന്നെ സംബന്ധിച്ചിടത്തോളം പ്രണയം വളരെ സ്വാഭാവികമാണെന്നും എന്നാല്‍ വിവാഹം അസ്വാഭാവികമായ ഒന്നാണെന്നും രഞ്ജിനി പറയുന്നു. നാം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനെ ബോധ്യപ്പെടുത്താനുമൊക്കെ വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. വിവാഹം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം ആണെന്ന് എനിക്കിതു വരെ തോന്നിയിട്ടില്ല- രഞ്ജിനി വ്യക്തമാക്കി.

രഞ്ജിനിയുടെ വിവാഹം വാര്‍ത്തയാകുന്നത് ഇത് ആദ്യമായല്ല. അടുത്തിടെ പാപ്പരാസികള്‍ അവരുടെ വിവാഹം നടന്നുവെന്ന് കണ്ടെത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പവും മറ്റും രഞ്ജിനി പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച് ‘ഇതാണ് രഞ്ജിനിയുടെ കാമുകന്‍’ എന്ന തരത്തിലുള്ള കിംവദന്തികളും വന്നിരുന്നു. ഏറ്റവുമൊടുവില്‍ രഹസ്യമായി വിവാഹം ചെയ്തു എന്നാണ് വാര്‍ത്ത.

എന്റെ കല്യാണത്തിന് എന്നെ എന്ത് കൊണ്ട് വിളിച്ചില്ല എന്നാണ് രഞ്ജിനിയുടെ ചോദ്യം. ചിലര്‍ക്ക് എന്റെ ജീവിതത്തില്‍ സംഭവിയ്ക്കുന്നത് എന്താണെന്ന് എന്നെക്കാള്‍ നന്നായി അറിയാം. എനിക്കറിയേണ്ടേ.. അങ്ങനെയെങ്കില്‍ പറയൂ, ആരാണ് വരന്‍.. എപ്പോഴായിരുന്നു.. എന്ത് കൊണ്ട് എന്റെ വിവാഹം എന്നെ അറിയിച്ചില്ല എന്നൊക്കെയാണ് രഞ്ജിനിയുടെ ചോദ്യം.

Related posts