പലരും ഞങ്ങള്‍ ‘ലെസ്ബിയന്‍സ്’ ആണോ എന്ന് ചോദിച്ചിട്ടുണ്ട് ! വിജയ് യേശുദാസുമായുള്ള ബന്ധം അടക്കമുള്ള തുറന്നു പറച്ചിലുമായി രഞ്ജിനിമാര്‍…

മലയാളികളുടെ പ്രിയ താരങ്ങളാണ് അവതാരക രഞ്ജിനി ഹരിദാസും ഗായിക രഞ്ജിനി ജോസും. ഇവര്‍ അടുത്ത കൂട്ടുകാരുമാണ്.

ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇരുപത് വര്‍ഷത്തോളം പഴക്കമുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും തങ്ങള്‍ കേട്ടിട്ടുള്ള ചോദ്യം ‘നിങ്ങള്‍ ലെസ്ബിയന്‍സാണോ?’ എന്നാണെന്നും ഇരുവരും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഗായകന്‍ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തില്‍ പ്രതികരിച്ചു.

രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്.

വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം.

ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാന്‍ ചിലരൊക്കെ ഉപദേശിച്ചിരുന്നു. രഞ്ജിനി ജോസ് അഭിമുഖത്തില്‍ വ്യക്തമാക്കി.

Related posts

Leave a Comment