യ​ഥാ​സ​മ​യം ആം​ബു​ല​ൻ​സ് ല​ഭി​ച്ചി​ല്ല; ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കോ​വി​ഡ് രോ​ഗി​ക്ക് ദാ​രു​ണാ​ന്ത്യം


ആ​ല​പ്പു​ഴ: യ​ഥാ​സ​മ​യം ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കോ​വി​ഡ് രോ​ഗി​ക്ക് ദാ​രു​ണാ​ന്ത്യം. തി​രു​മ​ല വാ​ര്‍​ഡ് ര​ഞ്ജി​ത്ത് ഭ​വ​നി​ല്‍ രാ​ജേ​ന്ദ്രന്‍റെ മ​ക​ൻ ര​ഞ്ജി​ത്ത് (45) ആ​ണ് മ​രി​ച്ച​ത്.

ര​ഞ്ജി​ത്ത്, ഭാ​ര്യ ഹേ​മ, മൂ​ത്ത മ​ക​ന്‍ ജീ​വ​ന്‍​രാ​ജ് എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വായി ഒ​രാ​ഴ്ച​യോ​ളം ക​ഴി​ഞ്ഞി​രു​ന്നു. പോ​ളി​യോ ബാ​ധി​ച്ച് ര​ണ്ടു കാ​ലു​ക​ളും ത​ള​ര്‍​ന്നെ​ങ്കി​ലും ജോ​ലി​ചെ​യ്ത് കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന​യാ​ളാ​ണ് ര​ഞ്ജി​ത്ത്.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള്ള ആ​ളെ​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​തെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചാ​ണ് വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ ക​ടു​ത്ത ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചെ​ങ്കി​ലും വീ​ടു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ എ​ത്താ​ന്‍ ബു​ദ്ധ​മു​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

പി​ന്നീ​ട് വീ​ണ്ടും ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ വ​ണ്ടി​യു​ടെ ഹെ​ഡ്‌​ലൈ​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും എ​ട്ടോടെ എ​ത്താ​മെ​ന്ന് പ​റ​ഞ്ഞു.

ര​ഞ്ജി​ത്തിന്‍റെ നി​ല കൂ​ടു​ത​ൽ ഗു​ത​ര​മാ​കു​ന്ന​ത് ക​ണ്ട് മ​റ്റാ​രു​ടെ​യും സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ഞ്ജി​ത്തിന്‍റെ 16 വ​യ​സ് പ്രാ​യ​മു​ള്ള ഇ​ള​യ മ​ക​ന്‍ ജ​നി​ല്‍ രാ​ജും സ​ഹോ​ദ​ര​ന്‍ ര​ജി​ത്തും ചേ​ര്‍​ന്ന് ര​ഞ്ജി​ത്തിന്‍റെ മൂ​ന്നു ച​ക്ര​മു​ള്ള സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി ആ​ല​പ്പു​ഴ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് മു​ന്‍​പി​ലു​ള്ള മെ​യി​ൻ റോ​ഡി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​വി​ടെനി​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും ഇ​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Related posts

Leave a Comment