വൈക്കം: രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്മാരാണെന്നും ജനങ്ങളുടെ മുകളിലല്ല താഴെയാണ് അവരുടെ സ്ഥാനമെന്നും മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.
സിപിഐ നേതാവായിരുന്ന ആര്. ബിജുവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കുമാര്‍, ജോണ്‍ വി. ജോസഫ്, ബിനു ബോസ്, ടി.എന്‍. രമേശന് എന്നിവര്‍ പ്രസംഗിച്ചു.
