ആ​ദിക്കിത് പു​തു ജീ​വ​ൻ; വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ രക്ഷപെടുത്തി 11കാരൻ

ആ​ദി മെ​ഹ​ബൂ​ബി​നി​ത് പു​തു ജീ​വ​ൻ. ചെ​റു​മു​ക്ക് ആ​മ്പ​ൽ പാ​ട​ത്തെ മ​തി​ൽ​ക്കെ​ട്ടി​ലി​രു​ന്നു കൂ​ട്ടു​ക്കാ​ർ കു​ളി​ക്കു​ന്ന​ത് നോ​ക്കി നി​ന്ന 6 വ​യ​സു​കാ​ര​ൻ ആ​ദി മെ​ഹ​ബൂ​ബ് സു​ഹൃ​ത്തി​ന്‍റെ കാ​ൽ ത​ട്ടി അ​റി​യാ​തെ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണു.

വെ​ള്ള​ത്തി​ൽ  മു​ങ്ങി താ​ണ 6 വ​യ​സു​കാ​ര​നെ അ​തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് 11 വ​യ​സു​കാ​ര​ൻ. മ​ല​പ്പു​റം ചെ​മ്മാ​ട് ചെ​റു​മു​ക്ക് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്‌​ല​വി​ന്‍റെ കൃ​ത്യ സ​മ​യ​ത്തെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്  ആ​ദി മെ​ഹ​ബൂ​ബി​നെ ര​ക്ഷി​ക്കാ​നാ​യ​ത്.

ആ​ദി മെ​ഹ​ബൂ​ബ് മു​ങ്ങി താ​ഴു​ന്ന​ത് ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ആ​ദി മെ​ഹ​ബൂ​ബ് മു​ങ്ങി​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​ഹ​മ്മ​ദ് അ​ഫ്‌​ല​വ്‌  ഉ​ട​ൻ ത​ന്നെ വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ദി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment