വെ​ള്ള​ത്തി​ൽ പോ​യ 96,000 മൊ​ബൈ​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ റി​സ​ർ​വോ​യ​ർ വ​റ്റി​ച്ചു; 30 എ​ച്ച്പി പ​മ്പ് ഉപയോഗിച്ച് പുറത്തേക്ക് അടിച്ചത് കളഞ്ഞത്  21ല​ക്ഷം ലി​റ്റ​ർ വെ​ള്ളം


റാ​യ്പു​ർ: സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ 96,000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ വെ​ള്ള​ത്തി​ൽ പോ​യ​ത് തി​രി​ച്ചെ​ടു​ക്കാ​നാ​യി റി​സ​ർ​വോ​യ​ർ വ​റ്റി​ച്ച് സ​ർ‍​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ.

ഛത്തീ​സ്ഗ​ഢി​ലാ​ണ് സം​ഭ​വം. മൂ​ന്ന് ദി​വ​സ​മെ​ടു​ത്ത് 15അ​ടി താ​ഴ്ച​യു​ള്ള വെ​ള്ള​മാ​ണ് 30 എ​ച്ച്പി കൂ​റ്റ​ൻ പ​മ്പ് ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ വ​റ്റി​ച്ച​ത്. ഏ​ക​ദേ​ശം 1500 ഏ​ക്ക​ർ ജ​ല​സേ​ച​ന​ത്തി​നു​പ​യോ​ഗി​ക്കാ​വു​ന്ന 21ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ഇ​യാ​ൾ പാ​ഴാ​ക്കി.

ഭ​ക്ഷ്യ​വ​കു​പ്പി​ലെ ഓ​ഫീ​സ​റാ​യ രാ​ജേ​ഷ് വി​ശ്വാ​സ് എ​ന്ന​യാ​ളാ​ണ് ഫോ​ൺ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ങ്ങ​നെ ചെ​യ്ത​ത്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ‌​ടെ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും കൂ​ട്ടു​നി​ന്ന മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​മ്പ​ളം പി​ടി​ച്ചു​വ​യ്ക്കു​ക‌​യും ചെ​യ്തു.

വെ​ള്ളം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലെ​ന്ന് മേ​ലു​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വ​റ്റി​ച്ച​തെ​ന്നാ​ണ് ഇ‌​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment