ശ​രി​ക്കും വേ​ദ​ന തോ​ന്നു​ന്നു;ഡീ​​പ് ഫെ​​യ്‌ക് ആപ്പിൽ വിങ്ങിപ്പൊട്ടി രശ്‌മിക മന്ദാന

ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന എ​ന്‍റെ വ്യാജ വീ​ഡി​യോ​യെക്കുറി​ച്ച് സം​സാ​രി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നൊ​ന്ന് പ​ങ്കു​വ​യ്ക്കു​ന്ന​തി​ല്‍ എ​നി​ക്ക് ശ​രി​ക്കും വേ​ദ​ന തോ​ന്നു​ന്നു​ണ്ട്.

ഡീ​​പ് ഫെ​​യ്ക് ആ​​പ്പ് അടക്കമുള്ള സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ദു​രു​പ​യോ​ഗം എ​നി​ക്ക് മാ​ത്ര​മ​ല്ല എല്ലാവർക്കും അ​ങ്ങേ​യ​റ്റം ഭ​യം ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ്.

ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ലും ഒ​രു അ​ഭി​നേ​താ​വെ​ന്ന നി​ല​യി​ലും എ​നി​ക്കു സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ന​ല്‍​കു​ന്ന എ​ന്‍റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളോ​ടും ഞാ​ന്‍ ന​ന്ദി പ​റ​യു​ക​യാ​ണ്.

ഞാ​ന്‍ സ്‌​കൂ​ളി​ലോ കോ​ള​ജി​ലോ പ​ഠി​ക്കു​മ്പോ​ഴാ​ണ് എ​നി​ക്ക് ഇ​ങ്ങ​നൊ​ന്ന് സം​ഭ​വി​ച്ച​തെ​ങ്കി​ല്‍, എ​നി​ക്കി​ത് എ​ങ്ങ​നെ നേ​രി​ടാ​ന്‍ ക​ഴി​യു​മെ​ന്ന് സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പോ​ലും ക​ഴി​യി​ല്ല.

കൂ​ടു​ത​ല്‍ പേ​രെ ഇ​ത്ത​രം ഐ​ഡ​ന്‍റി​റ്റി മോ​ഷ​ണം ബാ​ധി​ക്കു​ന്ന​തി​ന് മു​മ്പ് ന​മ്മ​ള്‍ ഇ​തി​നെ ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ അ​ടി​യ​ന്തര​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്.
-ര​ശ്മി​ക മ​ന്ദാ​ന

Related posts

Leave a Comment