തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാനയും സൂപ്പർ ഹീറോ വിജയ് ദേവരകൊണ്ടയും വിവാഹിതരായി. ആന്ധ്രായുടെ പരന്പരാഗത ആചാരപ്രകാരം രാജസ്ഥാനിലെ ഉദയ്പുരിലുള്ള മെമെന്റോസ് ബൈ ഐടിസി, ഇകായ ഉദയ്പുർ എന്ന പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു വിവാഹം. വിരോഷ് എന്ന് പേരിട്ടിരിക്കുന്ന വിവാഹ ചടങ്ങുകൾ മൂന്ന് ജിവസം മുൻപ്തന്നെ തുടങ്ങിയിരുന്നു.
താരങ്ങളുടെ വിവാഹ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. രശ്മികയുടെ കുടുംബത്തിന്റെ പരമ്പരാഗത കൊടവ ആചാര പ്രകാരമുള്ള ചടങ്ങുകൾ വൈകീട്ട് നാല് മണിക്ക് നടക്കും. കുടുംബം, സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
