അഞ്ചല്‍ : കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാഞ്ഞതിനെ തുടർന്ന് പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. അഞ്ചൽ സ്വദേശി രാജേഷിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വെറുതെ വിട്ടത്.
ജഡ്ജി അരവിന്ദ് അടിയോടിയുടേതാണ് വിധി. 2020 സെപ്റ്റംബർ 18 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അതിജീവത താമസിച്ചിരുന്ന വീട്ടിൽ പ്രതി നിയമവിരുദ്ധമായി കടന്നുകയറി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
രാജേഷ് ഈ കേസുമായി ബന്ധപ്പെട്ട് വിചാരണ കാലയളവിൽ മൂന്ന് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. 22 ഓളം സാക്ഷികളെ വിസ്തരിച്ച കോടതിയില്‍ 12 ഓളം രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രതിഭാഗത്തിനായി അഡ്വ . കെ.സി ബിനു ഹാജരായി.
