ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​പ്പോ​ലെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ള്‍ രാ​ജ്യ​ത്തി​ന് മാ​തൃ​ക; ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ പ്രാ​ര്‍​ഥി​ച്ച് അ​യി​ഷാ പോ​റ്റി

പു​തു​പ്പ​ള്ളി : കോ​ൺ​ഗ്ര​സ് നേ​താ​വ് അ​യി​ഷാ പോ​റ്റി പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി പ്രാ​ർ​ഥി​ച്ചു. പു​തു​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ​ത്തി​യാ​ണ് ക​ല്ല​റ​യി​ല്‍ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്രാ​ര്‍​ഥി​ച്ച​ത്.

രാ​വി​ലെ 9.30 നു ​പു​തു​പ്പ​ള്ളി​യി​ല്‍ എ​ത്തി​യ അ​യി​ഷാ​പോ​റ്റി ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പം പ​ള്ളി​യി​ലെ​ത്തി പ്രാ​ര്‍​ത്ഥി​ക്കു​ക​യാ​യി​രു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​പ്പോ​ലെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ള്‍ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ഷ്ടം നി​ക​ത്താ​നാ​വാ​ത്ത​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ എം​എ​ൽ​എ​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടി​രു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​യി​ഷാ​പോ​റ്റി​യെ പു​തു​പ്പ​ള്ളി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു. വി​ശു​ദ്ധ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദ​യു​ടെ തി​രു​രൂ​പ​ത്തി​നു​മു​ന്നി​ലും പ്രാ​ർ​ഥി​ച്ചാ​ണ് അ​യി​ഷ പോ​റ്റി മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment