വിവാഹബന്ധം വേര്‍പ്പെടുത്തിയത് ശരിയായില്ല, ഋത്വിക് റോഷന്‍ വീണ്ടും സൂസനെ വിവാഹം കഴിക്കാനൊരുങ്ങുന്നു, അപൂര്‍വ സംഭവം ആഘോഷിക്കാനൊരുങ്ങി ആരാധകരും

ഒരിക്കല്‍ വിവാഹമോചിതായതാണ് ബോളിവുഡ് താരം ഋത്വിക് റോഷന്‍. എന്നാല്‍ ഇപ്പോള്‍ മുന്‍ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയിരിക്കുകയാണ് താരം. മുന്‍ഭാര്യയെ ഹൃത്വിക് വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെക്കാന്‍ ക്രോണിക്കലാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡിലെ വേര്‍പിരിഞ്ഞ താരദമ്പതികളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകന്‍ പോവുകയാണെന്നാണ് പറയുന്നത്. വധു മറ്റാരുമല്ല മുന്‍ ഭാര്യയായിരുന്ന സൂസന്നെ ഖാന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. സൂസന്നെ ഖാനുമായി നീണ്ട പതിനാല് വര്‍ഷത്തെ വിവാഹ ജീവിതം 2014 ല്‍ അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഇരുവരും നല്ല സുഹൃത്തുക്കളെ പോലെയിരുന്നു ജീവിച്ചിരുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത താരങ്ങള്‍ ഇതുവരെ സ്ഥിതികരിച്ചിട്ടില്ല.

Related posts