ഹൃ​ദ​യ​ഭേ​ദ​കം, ആ ​ചി​ത്രത്തെ വെ​റു​ക്കു​ന്നു..! റി​യോ ഗ്രാ​ൻ​ഡി ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച പി​താ​വി​ന്‍റെ​യും കുട്ടിയുടെയും ചിത്രം കണ്ട് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പറഞ്ഞതിങ്ങനെ…

വാ​ഷിം​ഗ്ട​ൺ: അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ൽ റി​യോ ഗ്രാ​ൻ​ഡി ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച പി​താ​വി​ന്‍റെ​യും ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​യു​ടെ​യും ചി​ത്രം താ​ൻ വെ​റു​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കു​ട്ടി​യു​ടെ പി​താ​വ് അ​തി​ശ​യ​ക​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നെ​ന്നും ട്രം​പ് പ​റ​ഞ്ഞു. താ​ൻ ആ ​ചി​ത്രം കാ​ണു​ന്ന​ത് വെ​റു​ക്കു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് മി​ക​ച്ച ആ​ളാ​യി​രു​ന്നെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടു മാ​സ​മാ​യി മെ​ക്സി​ക്കോ​യി​ലെ ക്യാ​ന്പി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു എ​ൽ​സാ​ൽ​വ​ദോ​റു​കാ​ര​നാ​യ ഓ​സ്ക​ർ ആ​ൽ​ബ​ർ​ട്ടോ മാ​ർ​ട്ടി​ന​സ് റ​മീ​റ​സും കു​ടും​ബ വും. ​നി​യ​മാ​നു​സൃ​ത​മാ​യി അ​മേ​രി​ക്ക​യി​ൽ ക​ട​ക്കാ​നു​ള്ള കാ​ല​താ​മ​സം​മൂ​ലം നി​രാ​ശ​നാ​യ റ​മീ​റ​സ് ന​ദി ക​ട​ന്ന് അ​ക്ക​ര​യ്ക്കു പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​രു​പ​ത്തി​മൂ​ന്നു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ൾ വ​ലേ​രി​യ​യു​മാ​യി റ​മീ​റ​സ്(25) ന​ദി നീ​ന്തി​ക്ക​ട​ന്നു. കു​ഞ്ഞി​നെ ക​ര​യി​ൽ നി​ർ​ത്തി​യ​ശേ​ഷം ഭാ​ര്യ താ​നി​യാ വ​നേ​സ അ​വ​ലോ​സി​നെ(21) കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​നാ​യി റ​മീ​റ​സ് വീ​ണ്ടും ന​ദി​യി​ലേ​ക്കി​റ​ങ്ങി.

ക​ര​യി​ൽ ഒ​റ്റ​യ്ക്കാ​യ വ​ലേ​രി​യ പേ​ടി​ച്ച​ര​ണ്ട് പി​താ​വി​ന്‍റെ പി​റ​കെ ന​ദി​യി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. റ​മീ​റ​സ് പി​ന്നോ​ട്ടു വ​ന്ന് മ​ക​ളെ കൈ​യി​ലെ​ടു​ത്തെ​ങ്കി​ലും ര​ണ്ടു​പേ​രും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രു ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ടെ​ക്സ​സി​ലെ ബ്രൗ​ൺ​സ് വി​ല്ലി​നു കു​റു​കെ മെ​ക്സി​ക്കോ​യി​ലെ മ​ടാ​മോ​റോ​സി​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.

ദാ​രി​ദ്യ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും മൂ​ലം ആ​യി​ര​ങ്ങ​ളാ​ണ് സെ​ൻ​ട്ര​ൽ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ എ​ൽ​സാ​ൽ​വ​ദോ​ർ, ഗ്വാ​ട്ടി​മാ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മെ​ക്സി​ക്കോ​യി​ലെ​ത്തി അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

Related posts